‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍

‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍

ജയിലില്‍ പോകാന്‍ ഫിറോസ് കുന്നംപറമ്പില്‍ തിടുക്കം കൂട്ടേണ്ട ആവശ്യമില്ലെന്ന് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ മൊഹമ്മദ് അഷീല്‍. സഹായം വേണ്ടവരെ മുന്‍നിര്‍ത്തി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ 200 കോടിയോളം രൂപയുടെ വിദേശ ഫണ്ട് കൈകാര്യം ചെയ്തത് ദേശവിരുദ്ധമാണ്. എഫ്‌സിആര്‍എ നിയമപ്രകാരമാണ് ഫണ്ട് സ്വീകരിക്കേണ്ടത്. മൂന്ന് ലക്ഷം രൂപയ്ക്ക് കിഡ്‌നി ശസ്ത്രക്രിയ നടത്താനാകും എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നു. കിഡ്‌നി വാങ്ങേണ്ടി വരും എന്ന് പറയുന്നതിന്റെ അര്‍ത്ഥം കിഡ്‌നി റാക്കറ്റിന്റെ ഭാഗമാണ് എന്നതാണ്. ചാരിറ്റി ലഭിച്ചവരേക്കാള്‍ ഗുണം കിട്ടിയത് ഫിറോസിന് തന്നെയാണ്. ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസെടുക്കാന്‍ ശ്രമിച്ചാല്‍ ഇരവാദം ഉയര്‍ത്തിക്കൊണ്ട് വരാനുള്ള സാധ്യതയുണ്ടെന്നും മൊഹമ്മദ് അഷീല്‍ പറഞ്ഞു.

ഓരോരോ സംവിധാനങ്ങളും അര്‍ഹിക്കുന്ന യുദ്ധമുറകളുണ്ട്. സര്‍ക്കാര്‍ കേസെടുത്താല്‍ ‘പ്രവാചകനും ഞാനും, അസ്സലാമു അലൈക്കും’ എന്ന് പറഞ്ഞ് തുടങ്ങത്തില്ലേ?. വേട്ടയാടുന്നു എന്നു പറഞ്ഞ് ചൂഷണം ചെയ്യാനുള്ള മാര്‍ഗം തുറന്നുവെച്ചിട്ടല്ലേ നിങ്ങള്‍ ഇത് ചെയ്യുന്നത്? ജയിലില്‍ പോകാന്‍ തിടുക്കം കാണിക്കേണ്ട.

മൊഹമ്മദ് അഷീല്‍

എല്ലാ കേസുകളിലും സഹായം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ല. കാശുള്ളതിന് അനുസരിച്ചേ ചെയ്യാന്‍ കഴിയൂ. വീ കെയര്‍ ഡൊണേഷന്‍ ഡോട്ട് കോമിലേക്ക് സംഭാവന ചെയ്താല്‍ ആരേയും വഞ്ചിക്കില്ല. കൃത്യമായി ചെയ്ത് കൃത്യമായി കണക്കുകള്‍ ബോധിപ്പിക്കും. വ്യാജചികിത്സകര്‍ക്ക് വിട്ടുകൊടുക്കില്ല. കിഡ്‌നി മാഫിയയുടെ കൂടെ നില്‍ക്കുകയുമില്ല. പ്രതികരിച്ചതിന്റെ പേരില്‍ താന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ആരാധകരുടെ സൈബര്‍ ആക്രമണം നേരിടുകയാണെന്നും സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.

മൊഹമ്മദ് അഷീലിന്റെ പ്രതികരണം

“കൃത്യമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചത്. ഫിറോസിന്റെ വെട്ടുക്കിളികള്‍ തെറി വിളിക്കുകയാണ്. അധ്വാനിച്ച് തന്നെയാണ് ജീവിക്കുന്നത്. ഞാന്‍ പറയുന്നത് സര്‍ക്കാരിന്റെ ഔദ്യോഗിക നിലപാടുകളല്ല. വി കെയര്‍ പദ്ധതി കൃത്യമായി സിഎജി ഓഡിറ്റ് ചെയ്യുന്നുണ്ട്. 2018-19 വര്‍ഷങ്ങളിലായി 574-ഓളം പേര്‍ക്ക് ചികിത്സ ലഭ്യമാക്കി. 148 കോടി രൂപ സമാഹരിച്ചു. 142 കോടി ചെലവഴിച്ചു. ഫിറോസ് ഇതുപോലെ കണക്ക് കാണിക്കണം. എന്ന്, ആര്‍ക്ക് വേണ്ടി, എത്ര, എത്ര ബാക്കിയുണ്ട് എന്നീ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത് സാമാന്യ മര്യാദയാണ്. കാശ് വിദേശത്ത് നിന്ന് വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊടുക്കണം. വിദേശ സംഭാവന കൈകാര്യം ചെയ്യാന്‍ എന്ത് അധികാരമാണ് ഫിറോസ് കുന്നംപറമ്പിലിനുള്ളത്? അക്കൗണ്ട് ചെയ്യാത്ത പണം രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണ്. 200 കോടി രൂപ കേരളത്തിലേക്ക് വരികയും ഇത്ര നിസ്സാരമായി, ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമുള്ള സാക്ഷ്യപത്രമില്ലാതെ, അത് കൈകാര്യം ചെയ്യപ്പെടുന്നുമുണ്ടെങ്കില്‍ അത് ദേശവിരുദ്ധമാണ്.

‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍
‘സര്‍ക്കാര്‍ കടമ നിറവേറ്റിയാല്‍ കേരളത്തില്‍ നന്മമരങ്ങള്‍ ഉണ്ടാകില്ല’; ആരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് ഫിറോസ് കുന്നംപറമ്പില്‍

കിഡ്‌നി ശസ്ത്രക്രിയക്ക് പണം കുറവാണെങ്കില്‍ നിങ്ങള്‍ക്ക് ഇക്ര ആശുപത്രിയില്‍ ചെയ്താല്‍ പോരെ? പിരിച്ച മൂന്ന് ലക്ഷം രൂപ തന്നാല്‍ സാമൂഹിക സുരക്ഷാ മിഷന്‍ കിഡ്‌നി ശസ്ത്രക്രിയ ചെയ്യിപ്പിക്കാം. കിഡ്‌നി കിട്ടാത്ത അവസ്ഥയുണ്ടാകില്ല. മൂന്ന് ലക്ഷം രൂപ മാത്രമാണ് ചിലവ്. ആശുപത്രികളുമായി സര്‍ക്കാരിന് എഗ്രിമെന്റുണ്ട്. കിഡ്‌നി വാങ്ങേണ്ടി വരും എന്ന് പറയുന്നതിന്റെ അര്‍ത്ഥം കിഡ്‌നി റാക്കറ്റിന്റെ ഭാഗമാകുന്നു എന്നാണ്. കള്ളനും കൊള്ളക്കാരനും എന്ന് ഫിറോസിനെ വിശേഷിപ്പിട്ടില്ല. അങ്ങനെ ഫിറോസിന് തോന്നിയെങ്കില്‍ അത് എന്റെ കുഴപ്പമല്ല. 2012-13 കാലഘട്ടത്തില്‍ ഞാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വേണ്ടി വര്‍ക് ചെയ്യുന്ന കാലത്ത് ഫിറോസ് കുന്നംപറമ്പില്‍ നന്മമരമായിരുന്നില്ല. വളര്‍ന്നുവരുന്നേയുണ്ടായിരുന്നുള്ളൂ. അന്ന് ഫിറോസ് വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ഡ്രൈവറായിരുന്നു. ഞാന്‍ 2010ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറി. ഏകദേശം പത്ത് വര്‍ഷമാകുന്നു. 2012ല്‍ ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഡോക്ടര്‍, ഫിറോസ് ഡ്രൈവറും. ഇന്ന് ഫിറോസിന്റെ കൈയില്‍ 50 ലക്ഷത്തിന്റെ വീടും ഐഫോണ്‍ ടെന്നും ഇന്നോവ ക്രെറ്റ കാറുമുണ്ട്. എന്റെ കൈയിലുള്ളത് സാംസങ്ങ് ഫോണാണ്. കാറില്ല. ലോണുമുണ്ട്. ഇന്നലെ ഓലക്കുടിലില്‍ താമസിച്ചവര്‍ ഇന്ന് കൊട്ടാരത്തില്‍ എന്ന് ഫിറോസ് പറഞ്ഞത് സ്വയം പരിഹാസത്തിന്റെ മൂര്‍ധന്യാവസ്ഥയാണ്.

‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍
‘നന്മ മരങ്ങള്‍ ഭിക്ഷാടന മാഫിയ പോലെ’; ചികിത്സാചെലവ്‌ കൂട്ടി പറഞ്ഞ് കണക്കില്ലാതെ പണം തട്ടുകയാണെന്ന് സാമൂഹിക സുരക്ഷാ മിഷന്‍

കറങ്ങുന്ന കസേരയും കാറും എന്റേതല്ല. എനിക്ക് ശേഷം ഇനിയും ആളുകള്‍ അത് ഉപയോഗിക്കും. കഷ്ടപ്പെട്ട് അധ്വാനിച്ച് പിഎസ്‌സി പഠിച്ചാണ് ജോലി നേടിയത്. ഫിറോസ് എതെങ്കിലും തരത്തില്‍ അധ്വാനിച്ചിട്ടുണ്ടോ? ഫിറോസിന് എല്ലാം ഫ്രീയായി കിട്ടിയതാണ്. ചെയ്യുന്ന ജോലിക്കാണ് ശമ്പളം വാങ്ങിയത്. ഞാന്‍ എല്ലാ തരത്തിലും ഓഡിറ്റബിളാണ്. ഒരു ആര്‍ടിഐ കൊടുത്താല്‍ എന്റെ എല്ലാ വിവരങ്ങളും ലഭിക്കും. നികുതി കൊടുക്കാതെ 200 കോടി രൂപ കൈകാര്യം ചെയ്തയാളാണ് ഫിറോസ് കുന്നംപറമ്പില്‍. പുലര്‍ച്ചെ വരെ ഫിറോസിന്റെ വെട്ടുകിളികള്‍ തെറിവിളിച്ചുകൊണ്ടിരുന്നു. തെറിവിളിക്കാന്‍ ഒഫീഷ്യല്‍ നമ്പര്‍ അല്ലാതെ പേഴ്‌സണല്‍ നമ്പര്‍ തരാം.

ഇന്ത്യയിലെ ഏറ്റവും മികച്ച സാമൂഹിക സുരക്ഷാ സംവിധാനങ്ങളുള്ള സംസ്ഥാനമാണ് കേരളം. കേരളം കിടപിടിക്കുന്നത് വിദേശരാജ്യങ്ങളുമായാണ്. സാമൂഹിക മിഷന്‍ 36 പദ്ധതികള്‍ നടപ്പിലാക്കി. അതിലും പെടാത്തവര്‍ക്ക് വേണ്ടിയാണ് വി കെയര്‍. സര്‍ക്കാര്‍ എത്ര കൊടുത്താലും വിടവുണ്ടാകും. എല്ലാവരേയും സഹായിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ഫണ്ട് സ്വരൂപിക്കാനും സഹായിക്കാനും നിയമം പാലിക്കണമെന്ന് മാത്രമാണ് പറയുന്നത്. സൗദിയിലാണ് 200 കോടി രൂപ ഇങ്ങനെ കൈകാര്യം ചെയ്തിരുന്നതെങ്കില്‍ തല കാണില്ലായിരുന്നു. ഇന്ത്യയിലായതുകൊണ്ടാണ് ഇതുപോലെ തടിച്ചുകൊഴുക്കാന്‍ പറ്റിയത്.

‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍
ചാരിറ്റിയുടെ മതവും രാഷ്ട്രീയവും

ജോലിയില്‍ അഭിമാനവും അതിനോട് അഭിനിവേശവുമുണ്ട്. ആളുകളുടെ ജീവിതത്തില്‍ മാറ്റം വരുത്തലാണ് ഏറ്റവും വലിയ കാര്യം. ഇരിങ്ങാലക്കുടയില്‍ എന്‍ഐപിഎംആര്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസില്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍) എന്നൊരു സ്ഥാപനമുണ്ട്. കെ എം ജോര്‍ജ് എന്ന മനുഷ്യനാണ് ആ സ്ഥാപനം തന്നത്. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്തയാളാണ്. എങ്കിലും പറയുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടി ഏഴ് നില കെട്ടിടവും നാലരയേക്കര്‍ സ്ഥലവും ആ മനുഷ്യന്‍ തന്നു. അത് അന്താരാഷ്ട്ര നിലവാരമുള്ള സ്ഥാപനമാക്കി മാറ്റാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍. അദ്ദേഹം കോടീശ്വരനല്ല. 25 ലക്ഷം രൂപയില്‍ താഴെ മാത്രമാണ് അദ്ദേഹത്തിന്റെ വീടിന്റെ വില. എത്ര കോടിയുടെ ആസ്തിയാണ് അദ്ദേഹം നല്‍കിയത്. അതൊക്കെയാണ് നന്മമരം.

എല്ലാ കേസുകളും ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ല. കാശുള്ളതിന് അനുസരിച്ച് ചെയ്യും. വീ കെയര്‍ ഡൊണേഷന്‍ ഡോട്ട് കോമിലേക്ക് ഇട്ടാല്‍ പറ്റിക്കില്ല. കൃത്യമായി ചെയ്ത് കൃത്യമായി കണക്കുകള്‍ ബോധിപ്പിക്കും. വ്യാജചികിത്സകര്‍ക്ക് വിട്ടുകൊടുക്കില്ല. കിഡ്‌നി മാഫിയയുടെ കൂടെ നിന്നുള്ള പരിപാടിയുണ്ടാകില്ല. ആവശ്യത്തിന് പണമുണ്ടെങ്കില്‍ സഹായങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ ശ്രമിക്കും.

‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍
‘അങ്ങനെ പറയാന്‍ പാടില്ലായിരുന്നു’, വേശ്യാ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍ 

കോര്‍ഡിനേറ്ററുമായി സംസാരിച്ച സംഭവത്തേക്കുറിച്ച് പറയാം. ആറുമാസം മുമ്പ് കേരളകൗമുദിയിലാണ് ആ വാര്‍ത്ത വന്നത്. അമൃത ആശുപത്രിയിലായിരുന്നു ചികിത്സ. ഫൈസല്‍ എന്നാണ് ആ കോര്‍ഡിനേറ്ററുടെ പേര്. രോഗിയുടെ പേരും അഡ്രസും പരസ്യമാക്കാന്‍ കഴിയില്ല. ഞാന്‍ കള്ളമാണ് പറയുന്നതെന്ന് തോന്നിയാല്‍ ഫിറോസിന് മാനനഷ്ടക്കേസ് കൊടുക്കാം. പേരും അഡ്രസും കോടതിയില്‍ അറിയിക്കാം.

എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന് ഫിറോസ് ചോദിച്ചു. ഓരോരോ സംവിധാനങ്ങളും അര്‍ഹിക്കുന്ന യുദ്ധമുറകളുണ്ട്. സര്‍ക്കാര്‍ കേസെടുത്താല്‍ 'പ്രവാചകനും ഞാനും, അസ്സലാമു അലൈക്കും' എന്ന് പറഞ്ഞ് തുടങ്ങത്തില്ലേ. വേട്ടയാടുന്നു എന്നു പറഞ്ഞ് ചൂഷണം ചെയ്യാനുള്ള മാര്‍ഗം തുറന്നുവെച്ചിട്ടല്ലേ നിങ്ങള്‍ ഇത് ചെയ്യുന്നത്? ജയിലില്‍ പോകാന്‍ തിടുക്കം കാണിക്കേണ്ട. ചാരിറ്റിയുടെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വി ഡി സതീശന്‍ എംഎല്‍എയുടെ സബ്മിഷന് മറുപടിയായി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍
‘സമ്പദ് വ്യവസ്ഥ നേരിടുന്ന യഥാര്‍ത്ഥ രോഗമെന്തെന്ന് തിരിച്ചറിഞ്ഞുവേണം ചികിത്സിക്കാന്‍ ‘; മോദി സര്‍ക്കാരിനോട് മന്‍മോഹന്‍ 

ഏത് അസുഖത്തിനാണ് ഒരു കോടി രൂപ ചികിത്സാ ചെലവ് വരുന്നത്? നന്മമരം എന്ന സ്വയം പറയുന്നതില്‍ ജാള്യത വേണം. നന്മമരങ്ങളില്‍ ആര് പ്രവര്‍ത്തനം നിര്‍ത്തിയാലും ഫിറോസ് നിര്‍ത്തില്ല. കാരണം, ചാരിറ്റി ലഭിച്ചവരേക്കാള്‍ ഗുണം കിട്ടിയത് ഫിറോസിന് തന്നെയാണ്. ഇറ്റാലിയന്‍ മാര്‍ബിള്‍സിനൊക്കെ എന്താണ് വില? കാറും വീടും ഗിഫ്റ്റാണെന്ന് പറഞ്ഞാലും ഇതിന്റെ അടിസ്ഥാനത്തില്‍ കിട്ടിയതാണ്. അദ്ധ്വാനിച്ച് ഉണ്ടാക്കിയത് അല്ലല്ലോ. നിങ്ങള്‍ തന്നെയാണ് ഏറ്റവും വലിയ ഗുണഭോക്താവ്. സ്വയം സിനിമ പിടിച്ചും പാട്ടുണ്ടാക്കിയും ആഘോഷിക്കാത്ത ഒരുപാട് നന്മമരങ്ങള്‍ നാട്ടിലുണ്ട്. അവരാണ് യഥാര്‍ത്ഥ നന്മമരങ്ങള്‍. നന്മമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. അവര്‍ കുറവ് നികത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കണം. സഹായം വേണ്ടവരെ മുന്‍നിര്‍ത്തി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തുകയാണെങ്കില്‍ നടപടിയെടുക്കുക തന്നെ ചെയ്യും.

‘ജയിലില്‍ പോകാന്‍ ഫിറോസ് തിടുക്കം കാണിക്കരുത്’; അനുമതിയില്ലാതെ വിദേശഫണ്ട് വാങ്ങുന്നത് ദേശവിരുദ്ധമെന്ന് സുരക്ഷാ മിഷന്‍ എക്‌സി ഡയറക്ടര്‍
‘നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി’; ഇനി പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞാല്‍ പട്ടിണിപ്പാവങ്ങള്‍ പോകുമെന്ന് വിഎസ്

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in