‘ജനനേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ പിആര്‍ ഏജന്‍സികള്‍’; നടപടിയില്‍ പൊലീസിന് പക്ഷപാതമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

‘ജനനേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ പിആര്‍ ഏജന്‍സികള്‍’; നടപടിയില്‍ പൊലീസിന് പക്ഷപാതമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍

ജനകീയരായ നേതാക്കളേയും സാംസ്‌കാരിക പ്രവര്‍ത്തകരേയും പരിസ്ഥിതി പ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്താന്‍ പി ആര്‍ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി. സമൂഹ മാധ്യമങ്ങളിലൂടെ ഹീനമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പൊലീസ് പക്ഷാപാതിത്വം കാണിക്കുകയാണെന്ന് പ്രേമചന്ദ്രന്‍ ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി എന്‍കെ പ്രേമചന്ദ്രന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ ഹീനമായ പ്രചാരണം നടത്തി അപകീര്‍ത്തിപ്പെടുത്താന്‍ ചില സ്ഥാപിത താല്‍പര്യക്കാര്‍ പി ആര്‍ ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന സംഘടിത നീക്കത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണം.

എന്‍ കെ പ്രേമചന്ദ്രന്‍

‘ജനനേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ പിആര്‍ ഏജന്‍സികള്‍’; നടപടിയില്‍ പൊലീസിന് പക്ഷപാതമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍
പി ജയരാജന്‍ ബിജെപിയിലേക്കെന്ന് വ്യാജസന്ദേശം; വാട്‌സാപ്പ് അഡ്മിനെ അറസ്റ്റ് ചെയ്തു

വ്യക്തിഹത്യ ചെയ്യുകയും ബിജെപിയിലേക്ക് പോകുന്നതായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയും ചെയ്ത സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കാതെ പൊലീസ് പക്ഷപാതിത്വം കാണിക്കുകയാണ്. സിപിഐഎം സംസ്ഥാന സമിതിയംഗം പി ജയരാജന്‍ ബിജെപിയിലേക്ക് എന്ന് വ്യാജപ്രചാരണം നടത്തിയവരെ പിടികൂടി റിമാന്‍ഡ് ചെയ്തതും എംപി ചൂണ്ടിക്കാട്ടി. എഡിജിപി മുതല്‍ ജില്ലാ പൊലീസ് മേധാവി വരെയുള്ള ഉദ്യോഗസ്ഥരോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവിന്റെ പകര്‍പ്പ് ഡിജിപി പ്രേമചന്ദ്രന് കൈമാറി. ഉത്തരവ് നടപ്പാക്കുന്നു എന്ന് ഉറപ്പാക്കണമെന്നായിരുന്നു യുഡിഎഫ് എംപിയുടെ പ്രതികരണം.

‘ജനനേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ പിആര്‍ ഏജന്‍സികള്‍’; നടപടിയില്‍ പൊലീസിന് പക്ഷപാതമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍
പിഎസ്‌സിയില്‍ എട്ട് മാര്‍ക്ക്, ജോലി സെക്രട്ടേറിയറ്റില്‍ ലീഗല്‍ അസിസ്റ്റന്റ്; യോഗ്യതയില്ലാത്തവര്‍ തസ്തികമാറ്റം വഴി നിയമവകുപ്പില്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in