‘ഞാന്‍ ആത്മഹത്യ ചെയ്താലെങ്കിലും?’; ചിന്മയാനന്ദിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ബലാത്സംഗപരാതി നല്‍തിയ വിദ്യാര്‍ത്ഥിനി

‘ഞാന്‍ ആത്മഹത്യ ചെയ്താലെങ്കിലും?’; ചിന്മയാനന്ദിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ബലാത്സംഗപരാതി നല്‍തിയ വിദ്യാര്‍ത്ഥിനി

താന്‍ ആത്മഹത്യ ചെയ്താലെങ്കിലും മുന്‍ കേന്ദ്രമന്ത്രി ചിന്മയാനന്ദിനെതിരെ നടപടിയെടുക്കുമോയെന്ന് ബലാത്സംഗ പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി. തന്റെ മൊഴിയെടുത്തിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റാരോപിതനായ ചിന്മയാനന്ദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തത് എന്താണെന്ന് ഷാജഹാന്‍പൂര്‍ നിയമവിദ്യാര്‍ത്ഥിനി ചോദിച്ചു. എസ്‌ഐടി സ്വാമിയെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായാണ് കാണുന്നത്. പരാതിക്കാരായ തങ്ങളെ കുഴപ്പത്തിലാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും പെണ്‍കുട്ടി ചൂണ്ടിക്കാട്ടി.

സെക്ഷന്‍ 164 പ്രകാരം എന്റെ മൊഴിയെടുത്തിട്ടും ഏജന്‍സികള്‍ 15 ദിവസം അന്വേഷണം നടത്തിയിട്ടും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാത്തത് എന്താണ്? ഞങ്ങള്‍ ആത്മഹത്യ ചെയ്യണമെന്നായിരിക്കും സര്‍ക്കാരിന്. അതിന് ശേഷം മാത്രമായിരിക്കും നടപടി സ്വീകരിക്കുക. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുമ്പോള്‍ അധികാരികള്‍ എന്നെ വിശ്വസിക്കുമോ?

പരാതിക്കാരി 

സ്വാമി ചിന്മയാനന്ദിനെതിരെ എല്ലാ തെളിവുകളും താന്‍ നല്‍കിയതാണ്. ന്യൂഡല്‍ഹിയില്‍ വെച്ച് നല്‍കിയ ബലാത്സംഗപരാതിയേക്കുറിച്ചും ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ണടയും ചിപ്പും കാണാതായതിനേക്കുറിച്ചും തിങ്കളാഴ്ച്ച മജിസ്‌ട്രേട്ടിനോട് മൊഴി നല്‍കിയിരുന്നു. ചിന്മയാനന്ദിന്റെ മുറിയില്‍ നിന്ന് മാറ്റിയ മദ്യക്കുപ്പികളേക്കുറിച്ചും കിടക്കയേക്കുറിച്ചും വിവരം നല്‍കിയതാണെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.

മുന്‍ കേന്ദ്രമന്ത്രിയായ ചിന്മയാനന്ദ് ശാരീരിക അസ്വാസ്ഥ്യത്തേത്തുടര്‍ന്ന് ഇപ്പോഴും മെഡിക്കല്‍ ഒബ്‌സേര്‍വേഷനില്‍ തുടരുകയാണ്.
‘ഞാന്‍ ആത്മഹത്യ ചെയ്താലെങ്കിലും?’; ചിന്മയാനന്ദിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ബലാത്സംഗപരാതി നല്‍തിയ വിദ്യാര്‍ത്ഥിനി
‘അതിനിപ്പോള്‍ പ്രസക്തിയില്ല’; മരടിലെ ഉടമകള്‍ക്ക് ‘പുതിയ ഫ്‌ളാറ്റെ’ന്ന വാഗ്ദാനത്തില്‍ ഉരുണ്ടുകളിച്ച് ആല്‍ഫാ വെഞ്ചേഴ്‌സ്

ശനിയാഴ്ച്ച 43 ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് വിദ്യാര്‍ത്ഥിനി അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. ചിന്മയാനന്ദിനെതിരെ തെളിവുകള്‍ ആവശ്യപ്പെട്ടതിനേത്തുടര്‍ന്നായിരുന്നു ഇത്. വെള്ളിയാഴ്ച്ച പരാതിക്കാരിയെ ചിന്മയാന്ദിന്റെ മുറിയിലെത്തിച്ച് അന്വേഷണ സംഘം തെളിവ് ശേഖരിക്കുകയും ചെയ്തിരുന്നു.

ചിന്മയാനന്ദ്  
ചിന്മയാനന്ദ്  
ചിന്മയാനന്ദിനെതിരെ ഇതുവരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. 

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന ചിന്മയാനന്ദ് 1999ല്‍ യുപിയിലെ ജോണ്‍പൂരില്‍ നിന്നാണ് ബിജെപി എംപിയായി തെരഞ്ഞെടുക്കപ്പെട്ടത്. താന്ത്രിക് ഫിലോസഫി, യോഗ, ഹിന്ദു മിത്തോളജി തുടങ്ങിയവയില്‍ പ്രഗത്ഭനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിന്മയാനന്ദിനെതിരെ മുമ്പും ലൈംഗീക പീഡന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2011ല്‍ ചിന്മയാനന്ദിന്റെ ആശ്രമത്തില്‍ വര്‍ഷങ്ങളോളം താമസിച്ചിരുന്ന പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തി. സ്വാമി തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. 2018 ഏപ്രിലില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ചിന്മയാനന്ദിനെതിരായ കേസ് പിന്‍വലിച്ചു.

‘ഞാന്‍ ആത്മഹത്യ ചെയ്താലെങ്കിലും?’; ചിന്മയാനന്ദിനെ ഇനിയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ബലാത്സംഗപരാതി നല്‍തിയ വിദ്യാര്‍ത്ഥിനി
‘ആദിവാസിയെ സര്‍ക്കാര്‍ വെടിവെച്ചുകൊല്ലട്ടെ’; ഭരണകൂടമാണ് പുതിയ ജന്മിയെന്ന് തൊവരിമല സമരത്തിലെ മൂപ്പന്‍

Related Stories

No stories found.
logo
The Cue
www.thecue.in