പിഎസ്‌സി ചോദ്യങ്ങള്‍ ഇനി മലയാളത്തിലും; എതിര്‍പ്പില്ലെന്ന് പിഎസ്‌സി

പിഎസ്‌സി ചോദ്യങ്ങള്‍ ഇനി മലയാളത്തിലും; എതിര്‍പ്പില്ലെന്ന് പിഎസ്‌സി

പി എസ് സി പരീക്ഷ മലയാളത്തിലാക്കാന്‍ തീരുമാനം. പ്രായോഗിക നടപടികള്‍ ചര്‍ച്ച ചെയ്യും. ഇതിനായി സര്‍വകലാശാല വിസിമാരുടെ യോഗം വിളിക്കും. കെഎഎസ് പരീക്ഷകളും മലയാളത്തിലും നടത്തും.

പരീക്ഷ മലയാളത്തില്‍ നടത്തുന്നതിന് എതിര്‍പ്പില്ലെന്ന് പിഎസ് സി ചെയര്‍മാന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ് സി ചെയര്‍മാനുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. പ്രായോഗിക വശങ്ങള്‍ പരിശോധിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു.

പിഎസ്‌സി ചോദ്യങ്ങള്‍ ഇനി മലയാളത്തിലും; എതിര്‍പ്പില്ലെന്ന് പിഎസ്‌സി
എണ്ണവില കുതിച്ചുയരുന്നു, ബാരലിന് 70 ഡോളര്‍ പിന്നിട്ടു, 28 വര്‍ഷത്തിനിടെ ഒറ്റദിവസം കൊണ്ടുണ്ടാകുന്ന ഉയര്‍ന്ന നിരക്ക്

ഉയര്‍ന്ന തസ്തികകളിലെ പരീക്ഷകള്‍ക്ക് ഇംഗ്ലീഷിനൊപ്പം മലയാളത്തിലും ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് സാധ്യതകള്‍ പരിശോധിക്കുന്നു. സര്‍ക്കാര്‍ പരിഹാരം കാണും. ശാസ്ത്ര വിഷയങ്ങളില്‍ ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന് അധ്യാപകരാണ് പ്രായോഗിക ബുദ്ധിമുട്ടുകള്‍ അറിയിച്ചത്.

എം കെ സക്കീര്‍

പിഎസ്‌സി ചോദ്യങ്ങള്‍ ഇനി മലയാളത്തിലും; എതിര്‍പ്പില്ലെന്ന് പിഎസ്‌സി
മരടില്‍ ഇനി എന്ത്

ഔദ്യോഗികമായ അറിയിപ്പ് കിട്ടുന്നത് വരെ സമരം തുടരാനാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ തീരുമാനം. പിഎസ് സി ഓഫീസിന് മുന്നില്‍ നടക്കുന്ന സമരം പത്തൊമ്പത് ദിവസം പിന്നിട്ടു. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനൊപ്പം ചേര്‍ന്നിരുന്നു. സമ്മര്‍ദ്ദം ശക്തമായതോടെ സാധ്യതകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പി എസ് സിയോട് നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ പി എസ് സി തടസ്സവാദങ്ങള്‍ ഉന്നയിച്ചിരുന്നു.

ദ ക്യു ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

Related Stories

No stories found.
logo
The Cue
www.thecue.in