ലൈബ്രേറിയന്‍ റാങ്ക് ലിസ്റ്റില്‍ ഒരു മാര്‍ക്കുകാരന്‍; അട്ടിമറിയെന്ന് ആരോപണം

ലൈബ്രേറിയന്‍ റാങ്ക് ലിസ്റ്റില്‍ ഒരു മാര്‍ക്കുകാരന്‍; അട്ടിമറിയെന്ന് ആരോപണം

എസ്എഫ്‌ഐ നേതാക്കള്‍ കെഎപി നിയമന പരീക്ഷയില്‍ തട്ടിപ്പ് നടത്തി ആദ്യ റാങ്കുകളിലെത്തിയതിന് പിന്നാലെ പുതിയ വിവാദം. പിഎസ്‌സിയുടെ കോമണ്‍ പൂള്‍ ലൈബ്രേറിയന്‍ ഗ്രേഡ് നാല് നിയമനത്തില്‍ അട്ടിമറി നടന്നതായി ആരോപണമുയര്‍ന്നു. ഒരു മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ത്ഥിയും റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റി. തസ്തികമാറ്റം വഴിയുള്ള വിഭാഗത്തിലാണ് ഇയാള്‍ കടന്നുകൂടിയത്. കഴിഞ്ഞ പരീക്ഷ വരെ തസ്തിക മാറ്റത്തിനുണ്ടായിരുന്ന മിനിമം മാര്‍ക്ക് മാനദണ്ഡം അട്ടിമറിച്ചതാണ് ഒരു മാര്‍ക്കുകാരന് സഹായകരമായത്. ഓപ്പണ്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്ക് 55 ആയിരിക്കെ ഇനി വരുന്ന ഒഴിവുകളില്‍ തസ്തികമാറ്റം വഴി ഒരു മാര്‍ക്കുകാരും കയറിപ്പറ്റും. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ മാത്രമാണ് ഇക്കാര്യം മറ്റ് ഉദ്യോഗാര്‍ത്ഥികള്‍ അറിയുന്നത്.

തസ്തിക മാറിയെത്തുന്നവര്‍ക്ക് മിനിമം മാര്‍ക്ക് കൂടി ഇല്ലാതാക്കിയത് വഞ്ചനയാണെന്നാണ് മറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി

ഓപ്പണ്‍ ക്വോട്ടയില്‍ നിയമനം നല്‍കേണ്ട സീറ്റുകള്‍ ചട്ടലംഘനം നടത്തി തസ്തികമാറ്റത്തില്‍ പെടുത്തുകയായിരുന്നു. തസ്തിക മാറ്റം വഴിയുള്ള നിയമനത്തിന് 3:1:1 അനുപാതം പാലിക്കണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമായ നിര്‍ദ്ദേശമുണ്ട്. എന്നാല്‍ 3:2 അനുപാതത്തിലാണ് ഇക്കുറി നിയമനം നടത്തിയിരിക്കുന്നത്.

ലൈബ്രേറിയന്‍ റാങ്ക് ലിസ്റ്റില്‍ ഒരു മാര്‍ക്കുകാരന്‍; അട്ടിമറിയെന്ന് ആരോപണം
പി കെ ശശിയെ തിരിച്ചെടുക്കരുതെന്ന് കോടിയേരിയുള്ള യോഗത്തില്‍ എം ബി രാജേഷ്; ഒന്നും മിണ്ടാതെ കൃഷ്ണദാസ്

Related Stories

No stories found.
logo
The Cue
www.thecue.in