ഉപഭോക്താവിന് സോപ്പ് വാങ്ങാന്‍ പോലും കാശില്ല; വില വെട്ടിക്കുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

ഉപഭോക്താവിന് സോപ്പ് വാങ്ങാന്‍ പോലും കാശില്ല; വില വെട്ടിക്കുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

വില്‍പന ഇടിഞ്ഞതിനേത്തുടര്‍ന്ന് ബ്രാന്‍ഡുകളുടെ സോപ്പ് വില വെട്ടിക്കുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. ലക്‌സ്, ലൈഫ് ബോയ്, ഡവ് എന്നീ സോപ്പുകളുടെ വില 30 ശതമാനം വരെയാണ് കുറച്ചത്. ഉപഭോക്താക്കള്‍ സോപ്പ് വാങ്ങല്‍ കുറച്ചതിനേത്തുടര്‍ന്നും കടുത്ത മത്സരം നേരിടേണ്ടി വരുന്നതിനാലുമാണ് ഭീമന്‍ കമ്പനിയുടെ നീക്കം. വില കുറയ്ക്കാന്‍ പോകുന്നതിനേക്കുറിച്ച് ജൂലൈയില്‍ തന്നെ തങ്ങളുടെ നിക്ഷേപകരോട് യൂണിലിവര്‍ സംസാരിച്ചിരുന്നു.

20,960 കോടിയുടേതാണ് ഇന്ത്യയുടെ സോപ്പ് വിപണി.

വില്‍പനയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സോപ്പ് ബ്രാന്‍ഡുകളാണ് ലക്‌സും ലൈഫ് ബോയിയും. പിയേഴ്‌സ്, ആയുഷ് തുടങ്ങിയ സോപ്പുകളും യൂണിലിവറിന്റേതാണ്. ഐടിസി, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടങ്ങിയവരാണ് എച്ച്‌യുഎല്ലിന്റെ പ്രധാന എതിരാളികള്‍.

സാമ്പത്തിക പ്രതിസന്ധി വിവിധ മേഖലകളില്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കുറച്ചുനാളുകളായി പുറത്തുവരുന്നുണ്ട്. കാര്‍ വിപണിയില്‍ വന്‍ ഇടിവുണ്ടായതും ജീവനക്കാരെ പിരിച്ചുവിട്ടതും വാര്‍ത്തയായിരുന്നു. വില്‍പന കുറഞ്ഞാല്‍ പതിനായിരം പേരെ പിരിച്ചുവിടേണ്ടി വരുമെന്ന് പാര്‍ലെ ജി ബിസ്‌കറ്റ് കമ്പനി പ്രസ്താവന നടത്തുകയുണ്ടായി. അടിവസ്ത്ര വിപണിയിലും വളര്‍ച്ച കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപഭോക്താവിന് സോപ്പ് വാങ്ങാന്‍ പോലും കാശില്ല; വില വെട്ടിക്കുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍
ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുക്കിയ ജസ്റ്റിസ് ഗൗറിന് പുതിയ പദവി; വിരമിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനം

Related Stories

No stories found.
logo
The Cue
www.thecue.in