പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക് വീണ്ടും കരാര്‍; ക്രമക്കേട് കാട്ടിയ ആര്‍ഡിഎസിനെ റോഡ് പണി കൂടി ഏല്‍പിച്ച് സര്‍ക്കാര്‍

പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക് വീണ്ടും കരാര്‍; ക്രമക്കേട് കാട്ടിയ ആര്‍ഡിഎസിനെ റോഡ് പണി കൂടി ഏല്‍പിച്ച് സര്‍ക്കാര്‍

പാലാരിവട്ടം പാലം നിര്‍മ്മിച്ച വിവാദ കമ്പനിക്ക് റോഡ് നിര്‍മ്മാണത്തിന് കരാര്‍ നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴേക്കും ബലക്ഷയമുണ്ടായ പാലം പണിത ആര്‍ഡിഎസ് പ്രൊജക്ട്‌സ് എന്ന കമ്പനിയെ, സര്‍ക്കാര്‍ മൂവാറ്റുപുഴ-പുനലൂര്‍ സംസ്ഥാന പാത നിര്‍മ്മിക്കാന്‍ ഏല്‍പിച്ചു. പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെ ഉടന്‍ നിര്‍മ്മാണം ആരംഭിക്കുന്ന മൂന്ന് റീച്ചില്‍ ഒന്നിന്റെ കരാര്‍ ഡല്‍ഹി ആസ്ഥാനമായ ആര്‍ഡിഎസ് കമ്പനിക്കാണ്. പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കവെയാണിത്. വിവാദകമ്പനി ടെന്‍ഡറില്‍ പങ്കെടുത്തിട്ടും കെഎസ്ടിപി അധികൃതര്‍ നടപടിയെടുക്കാത്തതിനേച്ചൊല്ലി വിവാദമുയരുന്നുണ്ട്.

വിവാദ കമ്പനികളെ നിര്‍മ്മാണ പ്രവൃത്തികളില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

പുനലൂര്‍ മുതല്‍ കോന്നി വരെയുള്ള റോഡ് നിര്‍മ്മിക്കാനാണ് ആര്‍ഡിഎസിന് കരാര്‍ ലഭിച്ചിരിക്കുന്നത്. 30 കിലോമീറ്റര്‍ പാതയ്ക്ക് 221 കോടി രൂപയെന്നാണ് കരാര്‍. പൊന്‍കുന്നം മുതല്‍ പുനലൂര്‍ വരെയുള്ള 30 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് മൂന്ന് കമ്പനികള്‍ക്ക് കൂടി ചേര്‍ത്ത് ആകെ 734 കോടിയുടെ കരാറാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ശ്രീധന്യ ഗ്രൂപ്പ്, ഇകെകെ ഗ്രൂപ്പ് പെരുമ്പാവൂര്‍ എന്നിവയാണ് മറ്റ് കമ്പനികള്‍.

പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക് വീണ്ടും കരാര്‍; ക്രമക്കേട് കാട്ടിയ ആര്‍ഡിഎസിനെ റോഡ് പണി കൂടി ഏല്‍പിച്ച് സര്‍ക്കാര്‍
രണ്ടാം പ്രളയത്തിലും പഠിച്ചില്ല; വയനാട് പരിസ്ഥിതിലോല പ്രദേശത്ത് മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കാന്‍ നീക്കം; സൗജന്യഭൂമി വേണ്ടെന്ന് വെച്ചു 

ബലക്ഷയം കണ്ടെത്തിയതിനേത്തുടര്‍ന്ന് അടച്ചുപൂട്ടിയ പാലാരിവട്ടം പാലം നാല് മാസം കഴിഞ്ഞിട്ടും തുറക്കാത്തത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ദേശീയപാതയില്‍ വാഹനങ്ങള്‍ ഏറെ നേരം വാഹനക്കുരുക്കില്‍ പെട്ടുകിടക്കുന്ന സാഹചര്യമുണ്ട്. നിര്‍മ്മാണത്തിലെ അഴിമതിയാണ് പാലം സഞ്ചാരയോഗ്യമല്ലാതാകാന്‍ കാരണമെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ്മ മേല്‍പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 62 കോടി രൂപയായിരുന്നു ചെലവ്. സമീപത്ത് തന്നെ ഇടപ്പള്ളി ജംഗ്ഷനില്‍ പാലാരിവട്ടത്തേക്കാള്‍ വലിയ മേല്‍പാലം ഡിഎംആര്‍സി നിര്‍മ്മിച്ചിരുന്നു. പാലാരിവട്ടത്തേക്കാള്‍ വലിയ പാലം ഡിഎംആര്‍സി നിര്‍മ്മിച്ചതാകട്ടെ 39 കോടി രൂപയ്ക്കും.

പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തുന്ന ഇ ശ്രീധരന്‍  
പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തുന്ന ഇ ശ്രീധരന്‍  
പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക് വീണ്ടും കരാര്‍; ക്രമക്കേട് കാട്ടിയ ആര്‍ഡിഎസിനെ റോഡ് പണി കൂടി ഏല്‍പിച്ച് സര്‍ക്കാര്‍
എന്‍ കെ മനോജിന്റെ ലിസ്റ്റ് ഈ സര്‍ക്കാരിന്റെ കാലത്തേത് തന്നെ; മന്ത്രി ജയരാജന്റെ വാദം വീണ്ടും പൊളിഞ്ഞു

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ് പാലത്തിന്റെ നിര്‍മ്മാണച്ചുമതല ഏറ്റെടുത്തത്. ആര്‍ഡിഎസ് പ്രൊജക്ട്‌സിന് കരാര്‍ ലഭിച്ചു. 2016 ഒക്ടോബര്‍ 16ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പാലം ഉദ്ഘാടനം ചെയ്തു. അധികം വൈകാതെ തന്നെ തകരാറുകള്‍ കണ്ടുതുടങ്ങിയ പാലം 2019 മെയ് രണ്ടോടെ അടയ്‌ക്കേണ്ടി വന്നു. പാലത്തിന്റെ രൂപരേഖ മുതല്‍ നിര്‍മ്മാണം വരെ അപാകത സംഭവിച്ചെന്ന് സര്‍ക്കാര്‍ കണ്ടെത്തി. പാലത്തിന്റെ നിര്‍മ്മാണച്ചുമതല വഹിച്ച റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനും കണ്‍സള്‍ട്ടന്റായിരുന്ന കിറ്റ്‌കോയും ക്രമക്കേടിന് ഉത്തരവാദികളാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പാലത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ സ്വന്തം ചെലവില്‍ ചെയ്യാമെന്ന വ്യവസ്ഥയിലായിരുന്നു നിര്‍മ്മാണക്കരാര്‍. തകരാര്‍ കണ്ടെത്തിയതിനാല്‍ അഞ്ചു കോടിയോളം രൂപയുടെ ബില്ല് ആര്‍ഡിഎസ് പ്രൊജക്ട്‌സിന് മാറിനല്‍കിയിട്ടില്ല. ഇതിനിടെയാണ് ക്രമക്കേട് നടത്തിയ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കരാര്‍ നല്‍കിയിരിക്കുന്നത്.

പാലാരിവട്ടം പാലം നിര്‍മ്മിച്ച കമ്പനിക്ക് വീണ്ടും കരാര്‍; ക്രമക്കേട് കാട്ടിയ ആര്‍ഡിഎസിനെ റോഡ് പണി കൂടി ഏല്‍പിച്ച് സര്‍ക്കാര്‍
ആമസോണ്‍ നഷ്ടപ്പെടുന്നത് എന്നെന്നേക്കുമായി, വീണ്ടെടുക്കല്‍ അസാധ്യം

Related Stories

No stories found.
logo
The Cue
www.thecue.in