വി ടി ബല്‍റാം
വി ടി ബല്‍റാം

എ എ റഹീമിന്റെ സഹോദരി മുതല്‍ മുന്‍ എസ്എഫ്‌ഐ നേതാവ് വരെ; സ്‌കോള്‍ കേരളയിലെ സിപിഐഎം ബന്ധുനിയമനം സ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് ബല്‍റാം  

സംസ്ഥാന സര്‍ക്കാരിന്റെ സ്‌കോള്‍ കേരള നിയമനനീക്കത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാം. വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്‌കോളുമായി (സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോങ് എജ്യൂക്കേഷന്‍) ബന്ധപ്പെട്ട് 80 ഓളം പുതിയ തസ്തികകള്‍ സൃഷ്ടിച്ച് സ്ഥിരനിയമനം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത് ചൂണ്ടിക്കാട്ടിയാണ് ബല്‍റാമിന്റെ വിമര്‍ശനം. നിയമനം നടത്തേണ്ടത് പിഎസ് സി ആണെന്ന് ഉത്തരവില്‍ പറയുന്നില്ലെന്ന് ബല്‍റാം ചൂണ്ടിക്കാട്ടി. നിലവില്‍ അവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇതിന്റെ ഗുണഭോക്താക്കളാകാന്‍ പോകുന്നത് സിപിഐഎം പ്രവര്‍ത്തകരും അനുഭാവികളും അവരുടെ ബന്ധുക്കളുമാണെന്ന് ആരോപിച്ച് ഒരു പട്ടികയും എംഎല്‍എ പുറത്തുവിട്ടു. 17 പേരുള്ള പട്ടികയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിന്റെ സഹോദരിയും പികെ ശ്രീമതി ടീച്ചറുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ ഭാര്യയുമുണ്ട്.

നിയമവിരുദ്ധമായ ബന്ധു നിയമന നീക്കത്തെ തുറന്നുകാട്ടുക ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്. സ്‌കോള്‍ കേരളയിലെ മുഴുവന്‍ സ്ഥിര നിയമനങ്ങളും പിഎസ്‌സി ക്ക് വിടണം. പിന്‍വാതിലിലൂടെ കയറി വന്നവരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

വി ടി ബല്‍റാം

വി ടി ബല്‍റാം
പ്രളയം: നിര്‍മ്മാണരീതികളില്‍ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍; കോണ്‍ക്രീറ്റില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്മാറും

വിടി ബല്‍റാം പുറത്തുവിട്ട പട്ടിക

1. ഷീജ എൻ. സെക്ഷൻ അസിസ്റ്റന്റ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ സഹോദരി.

2. ജിഷ എസ്. ശ്രീമതി ടീച്ചറുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ദേശാഭിമാനിയിൽ പ്രവർത്തിക്കുന്നയാളുമായ ഗോപിയുടെ ഭാര്യ

3. സുജാകുമാരി കെ, ദേശാഭിമാനി ജീവനക്കാരനായ ശ്രീകണ്ഠന്റെ ഭാര്യ

4. അനില ടിഎൽ, തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ഐ പി ബിനുവിന്റെ ഭാര്യ

5. ദീപ വി.എൻ, ദേശാഭിമാനിയിൽ ജീവനക്കാരനായിരുന്ന ഇപ്പോൾ പിആർഡി യിൽ ജോലിചെയ്യുന്ന സജീവ് പാഴൂരിന്റെ ഭാര്യ

6. അജയകുമാർ ടി കെ, എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി

7. സജുകുമാർ ജെഎസ്, ഊരൂട്ടമ്പലം ലോക്കൽ സെക്രട്ടറി ജനാർദ്ദനൻ നായരുടെ മകൻ

8. പ്രീത കെപി, മേൽപ്പറഞ്ഞ സജുകുമാറിന്റെ ഭാര്യ

9. നദീറ ബി, ചാല ഏരിയാ കമ്മിറ്റി നേതാവ് ഷാജഹാന്റെ ഭാര്യ

10. ഗോപകുമാർ, കോർപ്പറേഷൻ കൗൺസിലർ സതീഷ് കുമാറിന്റെ സഹോദരൻ

11. മീര ടി ആർ, തൃശൂരിൽ നിന്നുള്ള പാർട്ടി പ്രവർത്തക

12. അരുൺ വി ഗോപൻ, സിപിഎം പ്രവർത്തകൻ

13. ഗിരീഷ് കുമാരൻ നായർ, പട്ടം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പ്രവർത്തകൻ

14. സുമേഷ് കുമാർ ആർവി, തിരുവനന്തപുരത്തെ ആറാലുമ്മൂട് പാർട്ടി പ്രവർത്തകൻ

15. ലസിത പി പി, മുൻ ജില്ലാ പഞ്ചായത്ത് അംഗം രജീന്ദ്രനാഥിന്റെ ഭാര്യ

16. മനു, വടകര പാലയാട് നട ബ്രാഞ്ച് സെക്രട്ടറി

17. രേഖ, താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം സുധാകരന്റെ ഭാര്യ

താത്ക്കാലികാടിസ്ഥാനത്തിൽ ആളുകളെ നിയമിക്കുമ്പോൾ അതത് കാലത്തെ ഭരണക്കാരുടെ ഇഷ്ടക്കാർ കടന്നുവരുന്നത് കേരളത്തിലെ പതിവ് കാഴ്ചയാണ്. എന്നാൽ പ്രത്യേകം തസ്തിക സൃഷ്ടിച്ച് ഇവരെ സ്ഥിരപ്പെടുത്തുന്നത് അധാർമ്മികം മാത്രമല്ല, നിയമ വിരുദ്ധം കൂടിയാണ്. 2006 ലെ ഉമാദേവി കേസിൽ സുപ്രീം കോടതി താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിന് വിലക്കിക്കൊണ്ട് കൃത്യമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിന്റെ നഗ്നമായ ലംഘനമാണ് ഇപ്പോൾ സ്കോൾ കേരളയിൽ നടക്കുന്നത്.  

വി ടി ബല്‍റാം

വി ടി ബല്‍റാം
പൊറിഞ്ചു മറിയം ജോസ് REVIEW:  മാസ് ജോഷി ഐറ്റം 

Related Stories

No stories found.
logo
The Cue
www.thecue.in