‘പ്രളയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രി രാജി വെയ്ക്കുക’; ചെലവ് സഹിതം തള്ളുമെന്ന് കോടതിയുടെ മുന്നറിയിപ്പ്; ഹര്‍ജി പിന്‍വലിച്ചു

‘പ്രളയത്തിന്റെ ഉത്തരവാദി മുഖ്യമന്ത്രി രാജി വെയ്ക്കുക’; ചെലവ് സഹിതം തള്ളുമെന്ന് കോടതിയുടെ മുന്നറിയിപ്പ്; ഹര്‍ജി പിന്‍വലിച്ചു
പിണറായി വിജയന്‍

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാപ്രളയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന ഹര്‍ജി പിന്‍വലിച്ചു. ഹൈക്കോടതിയുടെ ശകാരത്തേ തുടര്‍ന്നാണ് ഹര്‍ജിക്കാരന്റെ പിന്മാറ്റം. പ്രശസ്തിക്ക് വേണ്ടി സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ ചെലവ് സഹിതം തള്ളുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല കോടതി പ്രവര്‍ത്തിക്കുന്നത്. പബ്ലിസിറ്റിയ്ക്ക് വേണ്ടി ദുരുദ്ദേശപരമായാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഹൈക്കോടതി

പ്രളയത്തിന് ഉത്തരവാദികള്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി എം എം മണിയാണെന്നും ഇവര്‍ സ്ഥാനം ഒഴിയണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
പിണറായി വിജയന്‍
മഴക്കെടുതി: കൃഷിയില്‍ മാത്രമുണ്ടായത് 1300 കോടിയുടെ നാശം; ഒന്നേകാല്‍ ലക്ഷം കര്‍ഷകര്‍ പ്രതിസന്ധിയില്‍

ഡാം തുറന്നതില്‍ പറ്റിയ വീഴ്ച്ചയും പ്രളയത്തിന് കാരണമായെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുടേയും മാധ്യമവാര്‍ത്തകളുടേയും അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിന്റെ പേരില്‍ ഹര്‍ജി നല്‍കുകയെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

പിണറായി വിജയന്‍
‘ഞാനും ഭര്‍ത്താവും മറ്റൊരു ജേണലിസ്റ്റുമാണ്കാണാന്‍ പോയത്’; നുണപ്രചാരണത്തിനായി ദൃശ്യങ്ങളില്‍ നിന്നൊഴിവാക്കിയെന്ന് മാധ്യമപ്രവര്‍ത്തക
The Cue
www.thecue.in