മഞ്ജു വാര്യരയും സംഘത്തെയും രക്ഷപെടുത്തി; ബേസ് ക്യാമ്പ് 22 കിലോമീറ്റര്‍ അകലെ, യാത്ര കാല്‍നടയായി

മഞ്ജു വാര്യരയും സംഘത്തെയും രക്ഷപെടുത്തി; ബേസ് ക്യാമ്പ് 22 കിലോമീറ്റര്‍ അകലെ, യാത്ര കാല്‍നടയായി

ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള ഷൂട്ടിങ്ങ് സംഘംത്തെ രക്ഷപെടുത്തി. ആ പ്രദേശത്ത് കുടുങ്ങിയിരുന്ന മുഴുവന്‍ പേരെയും സുരക്ഷിതരായി മാറ്റാന്‍ സാധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു.

റോഡ് ഗതാഗതം പൂര്‍ണ്ണമായി പുനസ്ഥാപിക്കാത്തതിനാല്‍ കാല്‍നടയായാണ് യാത്ര തിരിച്ചിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്ന ഛത്ര എന്ന സ്ഥലത്തു നിന്നും 22 കിലോ മീറ്റര്‍ മാറിയുള്ള കോക്‌സാര്‍ എന്ന ബേസ് ക്യാമ്പിലേക്കാണ് സംഘത്തെ കൊണ്ടു വരുന്നത്. നടക്കാന്‍ പറ്റാത്തവര്‍ക്കായി സ്ട്രക്ചര്‍ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നെം മന്ത്രി അറിയിച്ചു.

മഞ്ജു വാര്യരയും സംഘത്തെയും രക്ഷപെടുത്തി; ബേസ് ക്യാമ്പ് 22 കിലോമീറ്റര്‍ അകലെ, യാത്ര കാല്‍നടയായി
മഞ്ജു വാര്യരും സനല്‍ കുമാറും ഹിമാചല്‍ പ്രളയത്തില്‍ കുടുങ്ങി; 30 അംഗ ഷൂട്ടിങ്ങ് സംഘത്തിന്റെ പക്കല്‍ രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രം

സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കയറ്റത്തിന്റെ ഷൂട്ടിങ്ങിനായെത്തിയ മുപ്പതംഗ സംഘമാണ് കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഹിമാചലില്‍ കുടുങ്ങിയത്. ചിത്രത്തിലെ നായിക മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ വിളിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്.

ഹിമാചല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ രാവിലെ അറിയിച്ചിരുന്നു, സംഘത്തിന്റെ കയ്യില്‍ ഭക്ഷണ സാധനങ്ങള്‍ രണ്ട് ദിവസത്തേക്ക് മാത്രമാണ് ഉള്ളതെന്നറിയിച്ചിരുന്നതിനാല്‍ അടിയന്തര സഹായം ലഭ്യമാക്കുമെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നു.

കുളുമണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് സംഘം കുടുങ്ങിയത്. ഷിംലയില്‍ നിന്ന് ഏകദേശം 300 കിലോമീറ്ററുകള്‍ അകലെയുള്ള ഒറ്റപ്പെട്ട താഴ്വരയാണിത്. മൂന്നാഴ്ച മുന്‍പാണ് സംഘം ഷൂട്ടിങ്ങിനായി ഹിമാചലിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in