എ എം നായിക്
എ എം നായിക്

‘തൊഴില്‍ സൃഷ്ടിക്കുന്നതില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പരാജയം’ ; രാജ്യം ജോലി കയറ്റി അയക്കുകയാണെന്ന് എല്‍ ആന്‍ഡ് ടി ചെയര്‍മാന്‍  

മോഡി സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നിര്‍മ്മാണ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ മേധാവി. വാഗ്ദാനം ചെയ്ത തൊഴിലുകള്‍ സൃഷ്ടിക്കുന്നതില്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പരാജയപ്പെട്ടെന്ന് എല്‍ആന്‍ഡി ചെയര്‍മാന്‍ എ എം നായിക് പറഞ്ഞു. വിവിധ മേഖലകളിലെ കമ്പനികള്‍ സാമഗ്രികള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന് പകരം ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിച്ചില്ലെങ്കില്‍ തൊഴില്‍ അവസരങ്ങള്‍ ഇനിയും കുറഞ്ഞുകൊണ്ടിരിക്കുമെന്നും എ എം നായിക് ചൂണ്ടിക്കാട്ടി.

ഏറെ ചര്‍ച്ച ചെയ്യപ്പെട്ട, പ്രധാനമന്ത്രിയുടെ മേക്ക് ഇന്ത്യ പദ്ധതി ഇങ്ങനെ ആയാല്‍ പോരാ. ചരക്കുകള്‍ കയറ്റി അയക്കേണ്ടതിന് പകരം നമ്മള്‍ ജോലി എക്‌സ്‌പോര്‍ട്ട് ചെയ്യുകയാണിപ്പോള്‍. ഇന്ത്യന്‍ കമ്പനികള്‍ എന്തുകൊണ്ടാണ് ഇവിടെ നിര്‍മ്മിക്കേണ്ടതിന് പകരം ഇറക്കുമതിയെ ആശ്രയിക്കുന്നതെന്ന് കണ്ടെത്തി പരിഹാരം കാണണം.  

എ എം നായിക്

എ എം നായിക്
ലുലുമാളിന്റെ ഇടപ്പള്ളി തോട് കൈയ്യേറ്റം; സര്‍വ്വേ വകുപ്പിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
പൊതുസ്വകാര്യപങ്കാളിത്ത സ്ഥാപനമായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ ചെയര്‍മാന്‍ കൂടിയാണ് എ എം നായിക്.  

കടം ലഭിക്കല്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാട് സൗകര്യങ്ങള്‍ ഉളളതും ഇറക്കുമതി കൂടുതല്‍ ചെയ്യാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗൗരവതരമായ സാഹചര്യമാണുള്ളത്. ഏകദേശം ഒരേ ജനസംഖ്യയുള്ള ചൈനയുടെ അത്ര സാമ്പത്തിക വളര്‍ച്ച ഉണ്ടായില്ലെങ്കില്‍ തൊഴില്‍ അവസരങ്ങളില്‍ ഇടിവുണ്ടായിക്കൊണ്ടിരിക്കും. 12-13 ശതമാനം സാമ്പത്തിക വളര്‍ച്ചയെങ്കിലും രാജ്യം കൈവരിക്കണം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം അവസരമായി കണ്ട് ഇടപെടാന്‍ പോലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ലെന്നും എല്‍ ആന്‍ ടി മേധാവി വ്യക്തമാക്കി.

മാര്‍ച്ച് 31ന് അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.8 ശതമാനം മാത്രമായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ വളര്‍ച്ചാനിരക്ക് ഇനിയും താഴുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. ഒരു വര്‍ഷം 10 ലക്ഷം തൊഴില്‍ അവസരങ്ങളെങ്കിലും സൃഷ്ടിക്കേണ്ടതായുണ്ട്. ഇതിനിടയിലാണ് സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയാകുന്നത്. വാഹനവിപണിയില്‍ നേരിടുന്ന പ്രതിസന്ധി 15,000 പേരുടെ തൊഴില്‍ നഷ്ടമാകാന്‍ ഇടയായതിന്റെ കണക്കുകള്‍ ഈയിടെ പുറത്തുവന്നിരുന്നു.

എ എം നായിക്
കേന്ദ്ര മത്സ്യബന്ധന ബില്ല്: ‘മത്സ്യത്തൊഴിലാളി വിരുദ്ധം’; സംസ്ഥാനങ്ങളുടെ തീരം കേന്ദ്രം പിടിച്ചെടുക്കുന്നെന്ന് സംഘടനകള്‍

Related Stories

No stories found.
logo
The Cue
www.thecue.in