രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

‘പ്രതിപക്ഷസംഘവുമായി ഞാന്‍ വരും, ജനത്തോട് സ്വതന്ത്രമായി സംസാരിക്കണം‘; കശ്മീര്‍ ഗവര്‍ണറുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി

താഴ്‌വരയിലെ സ്ഥിതി അറിയാന്‍ നേരിട്ട് എത്തൂ എന്ന ജമ്മു കശ്മീര്‍ ഗവര്‍ണറുടെ 'ക്ഷണം' ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി. സത്യപാല്‍ മാലിക്കിന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും പ്രതിപക്ഷസംഘത്തേക്കൂട്ടി താന്‍ വരുമെന്നും രാഹുല്‍ ഗാന്ധി നിലപാട് വ്യക്തമാക്കി. സഞ്ചരിക്കാനും സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം തങ്ങള്‍ക്ക് ഉറപ്പാക്കണമെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മുന്‍ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്റെ പ്രതികരണം.

പ്രിയ ഗവര്‍ണര്‍ മാലിക്, ജമ്മു കശ്മീരും ലഡാക്കും സന്ദര്‍ശിക്കാനുള്ള താങ്കളുടെ മഹനീയ ക്ഷണം ഞാനും പ്രതിപക്ഷനേതാക്കളുടെ സംഘവും ഏറ്റെടുക്കുന്നു. ഞങ്ങള്‍ക്ക് വിമാനമൊന്നും വേണ്ട. പക്ഷെ, അവിടെ സഞ്ചരിക്കാനും ജനങ്ങളേയും നേതാക്കളേയും നമ്മുടെ സൈനികരേയും കണ്ട് സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുവരുത്തണം.

രാഹുല്‍ ഗാന്ധി

കശ്മീരില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയതിനെതിരെ ഗവര്‍ണര്‍ മാലിക് രംഗത്തെത്തിയിരുന്നു.

രാഹുല്‍ ഗാന്ധി, ഞാന്‍ നിങ്ങള്‍ക്ക് ഒരു വിമാനം അയച്ചുതരാം. ഇവിടുത്തെ അവസ്ഥ കണ്ട ശേഷം സംസാരിക്കൂ.

സത്യപാല്‍ മാലിക്

രാഹുല്‍ ഗാന്ധിയെ മാത്രമല്ല എല്ലാ പാര്‍ട്ടിയുടേയും പ്രതിനിധികളെ കശ്മീരിലെ അവസ്ഥ നിരീക്ഷിക്കാന്‍ ക്ഷണിക്കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വീറ്റ് ചെയ്തു. കൈയടി വാങ്ങാന്‍ ശ്രമിക്കേണ്ടതിന് പകരം ചെയ്യേണ്ടത് അതാണെന്നും ശശി തരൂര്‍ വിമര്‍ശിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുന്നതിന് മുമ്പ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കമുള്ള നേതാക്കള്‍ ഗവര്‍ണറെ കണ്ട് ആശങ്ക അറിയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യില്ലെന്നായിരുന്നു ഗവര്‍ണറുടെ ഉറപ്പ്.

രാഹുല്‍ ഗാന്ധി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് വ്യാജന്‍ രംഗത്ത്; ‘കെരേള’ യുപിഐ വഴി പണം തട്ടിയെടുക്കുമെന്ന് ആശങ്ക
രാഹുല്‍ ഗാന്ധി
ഉരുള്‍പൊട്ടലല്ല, പുത്തുമലയിലേത് സോയില്‍ പൈപ്പിങ്ങിനെ തുടര്‍ന്നുള്ള ഭീമന്‍ മണ്ണിടിച്ചില്‍ 

Related Stories

No stories found.
logo
The Cue
www.thecue.in