‘പ്രളയദുരിതാശ്വാസത്തിന് എന്ത് പാര്‍ട്ടി’; കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

‘പ്രളയദുരിതാശ്വാസത്തിന് എന്ത് പാര്‍ട്ടി’; കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍

പ്രളയത്തില്‍ ചെളിയില്‍ പൊതിഞ്ഞ കോണ്‍ഗ്രസ് ഓഫീസ് ശുചീകരിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. രാഷ്ട്രീയ അക്രമങ്ങള്‍ക്ക് കുപ്രസിദ്ധിയുള്ള കണ്ണൂരിലാണ് സംഭവം. പ്രളയത്തേത്തുടര്‍ന്ന് മട്ടന്നൂര്‍ പൊറോറയിലെ കോണ്‍ഗ്രസ് ഓഫീസും പ്രിയദര്‍ശിനി ക്ലബ്ബും ചെളിയടിഞ്ഞ് ഉപയോഗശൂന്യമായിരുന്നു.

ഡിവൈഎഫ്‌ഐ മട്ടന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ കീഴിലുള്ള യുവജന സ്‌ക്വാഡുകള്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനിറങ്ങി. ശുചീകരണത്തിനിടെ കോണ്‍ഗ്രസ് കെട്ടിടവും വൃത്തിയാക്കുകയായിരുന്നു. ഓഫീസിന്റെ വരാന്തയും മുറികളും ഫര്‍ണിച്ചറുമെല്ലാം കഴുകിയ ശേഷമാണ് ഡിവൈഎഫ്‌ഐ എളന്നൂര്‍ യൂണിറ്റ് പ്രവര്‍ത്തകര്‍ പോയത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ദുരിതകാലത്ത് പ്രകടിപ്പിച്ച സഹകരണമനോഭാവം ചൂണ്ടിക്കാട്ടി നിരവധി പേര്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നുണ്ട്.

‘പ്രളയദുരിതാശ്വാസത്തിന് എന്ത് പാര്‍ട്ടി’; കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
‘എന്താവശ്യമുണ്ടെങ്കിലും അറിയിക്കണം’; രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച ലിനുവിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മമ്മൂട്ടി
പ്രളയത്തേത്തുടര്‍ന്ന് എസ്എന്‍ഡിപി ഹാള്‍ ഈദ് ചടങ്ങുകള്‍ക്കായി വിട്ടു നല്‍കിയതും മുസ്ലീങ്ങളായ ചെറുപ്പക്കാര്‍ ക്ഷേത്രം വൃത്തിയാക്കിയതും വാര്‍ത്തയായിരുന്നു.
‘പ്രളയദുരിതാശ്വാസത്തിന് എന്ത് പാര്‍ട്ടി’; കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് വ്യാജന്‍ രംഗത്ത്; ‘കെരേള’ യുപിഐ വഴി പണം തട്ടിയെടുക്കുമെന്ന് ആശങ്ക
‘പ്രളയദുരിതാശ്വാസത്തിന് എന്ത് പാര്‍ട്ടി’; കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസ് വൃത്തിയാക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍
‘പുഴയുടെ സൈഡില്‍ പെര വേണ്ട, ഇനിയും മലകള്‍ പൊട്ടാനുണ്ട്’; ഉരുള്‍പൊട്ടല്‍ ഭീതിയില്‍ ഉള്‍ക്കാട് വിടാനൊരുങ്ങി നിലമ്പൂരിലെ ഗോത്രവിഭാഗക്കാര്‍

Related Stories

No stories found.
logo
The Cue
www.thecue.in