മഴക്കെടുതി: വയനാട്ടിലേക്ക് സൈന്യം

മഴക്കെടുതി: വയനാട്ടിലേക്ക് സൈന്യം

മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം എത്തും. അറുപതംഗ സൈന്യം എത്തും. ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ചാണ് കണ്ണൂരില്‍ നിന്നുള്ള സംഘമെത്തുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘവും എത്തും. ജില്ലയില്‍ ഇന്നും നാളെയും അതിതീവ്രമഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴക്കെടുതി: വയനാട്ടിലേക്ക് സൈന്യം
സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും ഉരുള്‍പൊട്ടലും; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി 

വെള്ളം കയറിയ വീട്ടില്‍ നിന്നും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുന്നതിനിടെ പനമരം മാതോത്ത് പൊയില്‍ കാക്കത്തോട്കോളനിയിലെ മുത്തു കുഴഞ്ഞുവീണു മരിച്ചു. വെള്ളം കയറിയതിനെ തുടര്‍ന്ന് കോളനിയിലെ മുഴുവന്‍ ആളുകളെയും മാറ്റി. വിവിധ ഭാഗങ്ങളിലായി ദുരിതാശ്വാസ ക്യാപുകള്‍ തുറന്നു. മക്കിയാടും തോണിച്ചാലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. കബനീനദിയില്‍ വെള്ളമുയരുന്നതും ജനങ്ങളെ ആശങ്കയിലാക്കുകയാണ്. വ്യാപകമായ കൃഷിനാശവും ഉണ്ടായി.

മഴക്കെടുതി: വയനാട്ടിലേക്ക് സൈന്യം
‘ഞങ്ങള്‍ സെക്‌സ് വര്‍ക്ക് മാത്രമേ ചെയ്യാവൂ എന്നാണോ’?; ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയ സ്ഥാപനം ബഹിഷ്‌കരിക്കുന്നതായി പരാതി 

ബാണാസുര സാഗറിലും കാരാപ്പുഴ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. കുട്ട വഴി കര്‍ണാടകത്തിലേക്കുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. വെള്ളം കയറുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നത് തുടരുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in