ഉന്നാവോ: പെണ്‍കുട്ടിയുടെ ചികിത്സ ലഖ്‌നൗവില്‍ തന്നെ മതിയെന്ന് കുടുംബം; തുടരാമെന്ന് കോടതി 

ഉന്നാവോ: പെണ്‍കുട്ടിയുടെ ചികിത്സ ലഖ്‌നൗവില്‍ തന്നെ മതിയെന്ന് കുടുംബം; തുടരാമെന്ന് കോടതി 

ഉന്നാവോ പീഡനക്കേസിലെ പെണ്‍കുട്ടിയുടെ ചികിത്സ ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ തുടരാമെന്ന് സുപ്രീംകോടതി. ദില്ലിയിലേക്ക് ഉടന്‍ മാറ്റേണ്ടതില്ലെന്ന്‌ പെണ്‍കുട്ടിയുടെ കുടുംബം അറിയിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് കോടതി ഉത്തരവ്. വാഹനാപകടത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐ ഊര്‍ജ്ജിതമാക്കി.

ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ ആശങ്കയറിയിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് കുടുംബവുമായി സംസാരിച്ച് പെണ്‍കുട്ടിയെ ദില്ലിയിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതിയും നിര്‍ദേശിച്ചത്. ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് പെണ്‍കുട്ടിയുടെ ശാരീരിക സ്ഥിതി വിലയിരുത്തുകയും പരീക്ഷണാടിസ്ഥാനത്തില്‍ വെന്റിലേറ്റര്‍ മാറ്റി നോക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയെ ദില്ലി എയിംസിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനായിരുന്നു ആലോചിച്ചിരുന്നത്.

ഉന്നാവോ: പെണ്‍കുട്ടിയുടെ ചികിത്സ ലഖ്‌നൗവില്‍ തന്നെ മതിയെന്ന് കുടുംബം; തുടരാമെന്ന് കോടതി 
‘ഗുണ്ടയെ കൈകാര്യം ചെയ്യുന്നത് സ്വാഭാവികം’, കൊലയെ ന്യായീകരിച്ചും നൗഷാദിനെതിരെ അധിക്ഷേപിച്ചും എസ്ഡിപിഐ ഗ്രൂപ്പുകള്‍

സുപ്രിംകോടതി നിര്‍ദേശിച്ച ധനസഹായം പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. 25 ലക്ഷം രൂപ പെണ്‍കുട്ടിക്ക് നല്‍കാനായിരുന്നു യുപി സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടത്. വാഹനാപകട കേസില്‍ എം എല്‍ എ കുല്‍ദീപ് സിങ് സെന്‍ഗാറിനെ സിബിഐ ചോദ്യം ചെയ്യും. അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഇന്നലെ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in