‘ഗുണ്ടയെ കൈകാര്യം ചെയ്യുന്നത് സ്വാഭാവികം’,  കൊലയെ ന്യായീകരിച്ചും നൗഷാദിനെതിരെ അധിക്ഷേപിച്ചും എസ്ഡിപിഐ ഗ്രൂപ്പുകള്‍

‘ഗുണ്ടയെ കൈകാര്യം ചെയ്യുന്നത് സ്വാഭാവികം’, കൊലയെ ന്യായീകരിച്ചും നൗഷാദിനെതിരെ അധിക്ഷേപിച്ചും എസ്ഡിപിഐ ഗ്രൂപ്പുകള്‍

ചാവക്കാട്ട് കൊല്ലപ്പെട്ട കോണ്‍ഗ്രസ് പുന്ന ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കൊലയെ ന്യായീകരിച്ച് എസ് ഡി പി ഐ അനൂകൂലികളും എസ് ഡി പി ഐ അനുഭാവികളുടെ ഫേസ്ബുക്ക് ഗ്രൂപ്പും. എസ് ഡി പി ഐ പ്രവര്‍ത്തകനെ ഈ വര്‍ഷം മാര്‍ച്ചില്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നൗഷാദിനെ വകവരുത്താന്‍ ആഹ്വാനം നല്‍കുന്നതും കൊലപ്പെടുത്തുമെന്ന് സൂചന നല്‍കുന്നതുമായ പോസ്റ്റുകള്‍ എസ് ഡി പി ഐ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു. നൗഷാദിന്റെ കൊലയില്‍ പങ്കില്ലെന്നും കോണ്‍ഗ്രസുമായി ഒരിടത്തും രാഷ്ട്രീയ ഏറ്റുമുട്ടല്‍ നടത്തിയിട്ടില്ലെന്നും എസ്ഡിപിഐ നേതൃത്വം ആവര്‍ത്തിക്കുന്നതിനിടെയാണ് പ്രവര്‍ത്തകരും അനുഭാവികളും നൗഷാദിന്റെ കൊലയെ ആഘോഷിച്ച് രംഗത്തെത്തിയിരിക്കുന്നത്.

നൗഷാദ് കുപ്രസിദ്ധ ഗുണ്ടയാണെന്നും നാട്ടുകാര്‍ ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നത് സ്വാഭാവികമാണെന്നും ചിലര്‍ പോസ്റ്റായും കമന്റായും എഴുതിയിട്ടുണ്ട്. നൗഷാദിനെ അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ് കൂടുതലും. മാര്‍ച്ചില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്‍ നസീബ് ആക്രമിക്കപ്പെട്ടതിനുള്ള പ്രതികാരമായാണ് നൗഷാദിനെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

കണ്ണൂര്‍ ആദികടലായിയില്‍ കൊല്ലപ്പെട്ട കട്ട റഊഫ് എന്നറിയപ്പെടുന്ന റഊഫ് സ്‌കൂളുകളില്‍ മയക്കുമരുന്ന് വിറ്റിരുന്ന ക്രിമിനലാണെന്നും ഇയാളെയും നൗഷാദിനെ പോലെ സഹികെട്ട നാട്ടുകാര്‍ കൈകാര്യം ചെയ്തതാണെന്നും എസ് ഡി പി ഐ അനുഭാവികള്‍ വാദിക്കുന്നു. സഹികെടുമ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്യുന്നത് സ്വാഭാവികമാണെന്നും എസ് ഡി പി ഐയ്ക്ക് മേല്‍ പഴി ചാരുന്നത് മൈലേജ് ഉണ്ടാക്കാനാണന്നുമാണ് ഇവരുടെ വാദം.

‘ഗുണ്ടയെ കൈകാര്യം ചെയ്യുന്നത് സ്വാഭാവികം’,  കൊലയെ ന്യായീകരിച്ചും നൗഷാദിനെതിരെ അധിക്ഷേപിച്ചും എസ്ഡിപിഐ ഗ്രൂപ്പുകള്‍
‘പള്ളിക്കാട്ടില്‍ കുഴിവെട്ടി റെഡിയായി ഇരുന്നോളാന്‍ പറ’, നൗഷാദിനെ കൊല്ലാനുള്ള ആഹ്വാനം എസ്ഡിപിഐ എഫ് ബി ഗ്രൂപ്പില്‍ മാസങ്ങള്‍ മുന്നേ 

'പള്ളിക്കാട്ടില്‍ കുഴിവെട്ടി കാത്തിരിക്കാന്‍ പറയാനും' 'ചാവക്കാട്ട് ഇനിയൊരു ഗുണ്ട വേണ്ടെ'ന്നും തുടങ്ങി നിരവധി കമന്റുകള്‍ എസ് ഡി പി ഐ കേരളം, എസ് ഡി പി ഐ തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ കൊലവിളി രൂപത്തില്‍ മാര്‍ച്ചില്‍ വന്നിരുന്നു. കട്ട വെയ്റ്റിംഗ് ചാവക്കാട് എന്ന തലക്കെട്ടില്‍ സാരമായി പരുക്കേറ്റ സിനിമയിലെ ട്രോള്‍ ചിത്രവും ചിലര്‍ കമന്റായി ഇട്ടിരുന്നു. എസ്ഡിപിഐ ആക്രമിച്ച ഒരാളുടെ വീഡിയോയും നൗഷാദിന്റെ വിധി ഇതാവും എന്ന രീതിയില്‍ പ്രകോപന സ്വഭാവത്തില്‍ ഈ ഗ്രൂപ്പില്‍ ഇപ്പോഴും ഉണ്ട്.

ചാവക്കാട് പുന്ന സെന്റര്‍,പാവറട്ടി മേഖലകളില്‍ എസ് ഡി പി ഐയില്‍ നിന്ന് കൂടുതല്‍ പേര്‍ കോണ്‍ഗ്രസിലേക്ക് എത്തിയതാണ് നൗഷാദിനെ വകവരുത്താന്‍ ഇവരെ പ്രേരിപ്പിച്ചതെന്നും അറിയുന്നു.

‘ഗുണ്ടയെ കൈകാര്യം ചെയ്യുന്നത് സ്വാഭാവികം’,  കൊലയെ ന്യായീകരിച്ചും നൗഷാദിനെതിരെ അധിക്ഷേപിച്ചും എസ്ഡിപിഐ ഗ്രൂപ്പുകള്‍
റൗഫ് ലീഗ് തന്നെ; കൊലപാതകത്തിന് കാരണം എസ് ഡി പി ഐയുടെ രാഷ്ട്രീയ വൈരമെന്നും കുടുംബം 

ഇവനൊന്നും ഈ ഭൂമിക്ക് വേണ്ടല്ലോ തുടങ്ങിയ കമന്റുകളുമുണ്ട്. ചൊവ്വാഴ്ചയാണ് ചാവക്കാട് പുന്നാ സെന്ററില്‍ വച്ച് നൗഷാദ് ഉള്‍പ്പെടെ നാല് പേര്‍ക്ക് വെട്ടേറ്റത്. ഒമ്പത് ബൈക്കുകളിലായി എത്തിയ സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു. നൗഷാദിന് നേരെ നടന്നത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 14 പേര്‍ സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് നൗഷാദിനൊപ്പമുളളവര്‍ നല്‍കിയ മൊഴി.

‘ഗുണ്ടയെ കൈകാര്യം ചെയ്യുന്നത് സ്വാഭാവികം’,  കൊലയെ ന്യായീകരിച്ചും നൗഷാദിനെതിരെ അധിക്ഷേപിച്ചും എസ്ഡിപിഐ ഗ്രൂപ്പുകള്‍
ആഹാരത്തിന് മതമില്ലെന്ന മറുപടിയില്‍ സൊമാറ്റോയ്ക്ക് നേരെ വിദ്വേഷ പ്രചരണം, അണ്‍ ഇന്‍സ്റ്റാള്‍, വണ്‍സ്റ്റാര്‍ റേറ്റിംഗ് ആഹ്വാനം 

മുഖംമൂടി ധരിച്ചാണ് ആക്രമികള്‍ എത്തിയത്. നൗഷാദിനെ ശരീരമാകസകലം വെട്ടുകയായിരുന്നു. നൗഷാദും സുഹൃത്തുക്കളും പുന്നയില്‍ സംസാരിച്ചു നില്‍ക്കെയായിരുന്നു ആക്രമണം. എസ് ഡി പിഐ പ്രവര്‍ത്തകരായ ആക്രമികള്‍ ഒളിവിലാണ്.

Related Stories

No stories found.
logo
The Cue
www.thecue.in