Live Mint
Live Mint

മഹാരാഷ്ട്രയില്‍ ഒരു ദിവസം ജീവനൊടുക്കുന്നത് 11 കര്‍ഷകര്‍; മൂന്ന് വര്‍ഷത്തിനിടെ 12021 കര്‍ഷകര്‍ ആത്മഹത്യ ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്

മഹാരാഷ്ട്രയില്‍ 2015നും 2018നുമിടയില്‍ ജീവനൊടുക്കിയത് 12,021 കര്‍ഷകര്‍. വെള്ളിയാഴ്ച്ച നിയമസഭയ്ക്ക് മുന്നില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ ഔദ്യോഗിക കണക്ക് പ്രകാരമാണിത്. 1095 ദിവസങ്ങളായി കണക്കാക്കിയാല്‍ ഓരോ ദിവസവും 11 കര്‍ഷക ആത്മഹത്യകള്‍. ദുരിതാശ്വാസ വകുപ്പ് മന്ത്രി സുഭാഷ് ദേശ്മുഖാണ് നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.

12,021 കര്‍ഷക ആത്മഹത്യകളില്‍ 6,888 കേസുകള്‍ക്ക് സര്‍ക്കാര്‍ സഹായത്തിന് അര്‍ഹതയുള്ളതായി ജില്ലാതല സമിതികള്‍ കണ്ടെത്തി.

സുഭാഷ് ദേശ്മുഖ്

ആത്മഹത്യ ചെയ്ത കര്‍ഷകരില്‍ പകുതിയോളം പേരുടെ കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്.
Live Mint
സൗജന്യ റേഷനില്ല, കൃത്യമായ കാലാവസ്ഥ മുന്നറിയിപ്പുമില്ല; വാഗ്ദാനലംഘനങ്ങള്‍ എണ്ണിപ്പറഞ്ഞ് ‘കേരളത്തിന്റെ സൈന്യം’

6845 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം നല്‍കി. 2019 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 610 കര്‍ഷകര്‍ ജീവനൊടുക്കി. ഇതില്‍ 192 കേസുകള്‍ക്കാണ് സാമ്പത്തിക സഹായത്തിന് അര്‍ഹതയുള്ളത്. ആത്മഹത്യ ചെയ്ത 192 കര്‍ഷകരില്‍ 182 പേരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്നും ശേഷിക്കുന്ന കേസുകള്‍ പരിശോധിച്ച് വരികയാണെന്നും ബിജെപി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Live Mint
‘ഭരണഘടനാ ലംഘനം, വംശീയ വാദം’; ചിദംബരേഷ് ജസ്റ്റിസ് പദവി രാജിവെയ്ക്കണമെന്ന് സണ്ണി എം കപിക്കാട്  

Related Stories

No stories found.
logo
The Cue
www.thecue.in