കായംകുളത്ത് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; ഷിഗെല്ലെയെന്ന് പരിശോധനാ ഫലം 

കായംകുളത്ത് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; ഷിഗെല്ലെയെന്ന് പരിശോധനാ ഫലം 

കായംകുളം എരുവ എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്ക് വയറിളക്ക രോഗം പിടിപെട്ടത് ഷിഗെല്ലെ ബാക്ടീരിയ കാരണമെന്ന് പരിശോധനാ ഫലം. 93 കുട്ടികളാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഷിഗെല്ലയാണ് രോഗ കാരണമെന്ന് കണ്ടെത്തിയത്. സ്‌കൂളിലെ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ രോഗാണു കുട്ടികളുടെ ശരീരത്തിലെത്തിയതാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടികളെ ഞായറാഴ്ച രാവിലെയാണ് ആശുപത്രി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചര്‍ദ്ദിയും അതിസാരവുമായി കൂടുതല്‍ കുട്ടികള്‍ ചികിത്സ തേടിയതോടെ ഭക്ഷ്യവിഷബാധയാകുമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുകയായിരുന്നു. ശരീരസ്രവങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഷിഗെല്ലയാണെന്ന് കണ്ടെത്തിയത്.

സാധാരണ വയറിളക്കത്തിന് വൈറസാണ് കാരണമാകുന്നതെങ്കില്‍ ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. മലിന ജലത്തിലൂടെയാണ് ഷിഗെല്ല ബാക്ടീരിയ ശരീരത്തിലെത്തുന്നത്. കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നാണ് ഷിഗല്ലെ അറിയപ്പെടുന്നത്. രോഗം പിടിപെട്ടാല്‍ രക്തം കലര്‍ന്ന മലമാണ് പുറത്ത് പോകുക. വയറു വേദനയും ചര്‍ദ്ദിയും പനിയും ഇതിനൊപ്പമുണ്ടാകും. കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകും.

Related Stories

No stories found.
logo
The Cue
www.thecue.in