പോക്‌സോ കേസില്‍ ശിശുക്ഷേമസമിതിചെയര്‍മാന്‍ ഹാജരായിട്ടില്ലെന്ന് പോലീസ്, റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരായതിന്റെ രേഖകള്‍ നിലനില്‍ക്കെ 

പാലക്കാട് ശിശുക്ഷേമസമിതി ചെയര്‍മാനെതിരെ പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണം, ഡി വൈ എസ് പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു 
പോക്‌സോ കേസില്‍ ശിശുക്ഷേമസമിതിചെയര്‍മാന്‍ ഹാജരായിട്ടില്ലെന്ന് പോലീസ്, റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരായതിന്റെ രേഖകള്‍ നിലനില്‍ക്കെ 

പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം അഡ്വക്കേറ്റ് എന്‍ രാജേഷ് പോക്‌സോ കേസില്‍ ഹാജരായിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലാണ് രാജേഷിന് അനുകൂലമായ പരാമര്‍ശം. മഹിള സമഖ്യ പത്തനംതിട്ട ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആര്‍ ശാലിനി നല്‍കിയ പരാതിയില്‍ സംസ്ഥാന പട്ടികജാതി-വര്‍ഗ്ഗ കമ്മീഷന് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പാലക്കാട് ഡി വൈ എസ് പിയോട് കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു.

പുതുശ്ശേരി പഞ്ചായത്തിലെ ചുള്ളിമടയില്‍ രണ്ട് പെണ്‍കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായ പാലക്കാട് ശിശുക്ഷേമസമിതി ചെയര്‍മാനെ നീക്കം ചെയ്യണമെന്നാണ് ശാലിനിയുടെ പരാതി. കേസിലെ പ്രതി പ്രദീപ് കുമാറിന്റെ വക്കാലത്തായിരുന്നു രാജേഷ് ഏറ്റെടുത്തത്. ഈ കേസില്‍ രാജേഷ് ഹാജരായതിന്റെ തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. മെയ് മൂന്നിന് കേസ് പരിഗണിച്ചപ്പോള്‍ അവധി ആവശ്യപ്പെട്ട് കോടതിയില്‍ എന്‍ രാജേഷ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ശിശുക്ഷേമസമിതി ചെയര്‍മാനായതിനാല്‍ തിരക്കുണ്ടെന്നും കേസില്‍ അന്നേ ദിവസം ഹാജരാകാന്‍ കഴിയില്ലെന്നുമായിരുന്നു അപേക്ഷ. ആവശ്യം കോടതി അനുവദിച്ചതിന്റെ രേഖകള്‍ നിലനില്‍ക്കേയാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ചെയര്‍മാനായതിന് ശേഷം വക്കാലത്ത് ഒഴിഞ്ഞുവെന്നും പോക്‌സോ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായിട്ടില്ലെന്നാണ് രാജേഷിന്റെ വാദം.

തന്റെ അന്വേഷണ പരിധിയില്‍ വരുന്ന കാര്യമല്ലെന്നും ശിശുക്ഷേമസമിതി ചെയര്‍മാനായതിന് ശേഷം രാജേഷ് കേസിന് ഹാജരായില്ലെന്നുമാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് ഡി വൈ എസ് പി സാജു കെ അബ്രഹാം ദ ക്യൂവിനോട് പറഞ്ഞു. പോലീസിന്റെ പരിധിയില്‍ വരുന്ന കേസല്ലെന്നും സര്‍ക്കാറാണ് നടപടിയെടുക്കേണ്ടതെന്നും കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്.

മെയ് 18 നാണ് ശാലിനി കമ്മീഷന് പരാതി നല്‍കിയത്. ശിശുക്ഷേമസമിതി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടും പ്രതിഭാഗം അഭിഭാഷകനായി തുടര്‍ന്നുവെന്നതാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികളും കരുതലും സംരക്ഷണവും ലഭ്യമാക്കുന്നതിന് വേണ്ടി നിലകൊള്ളേണ്ടുന്ന ഉത്തരവാദിത്തപ്പെട്ട ഒരാള്‍ക്ക് ഒരിക്കലും ഏറ്റെടുക്കാന്‍ അര്‍ഹതിയില്ലാത്ത സ്ഥാനമാണിത്. കുട്ടികളോടുള്ള നീതി നിഷേധവും അവഗണനയുമാണ്. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജേഷിനെ നീക്കം ചെയ്യണമെന്നും കമ്മീഷനോട് ആവശ്യപ്പെട്ടു.

പോക്‌സോ കേസില്‍ ശിശുക്ഷേമസമിതിചെയര്‍മാന്‍ ഹാജരായിട്ടില്ലെന്ന് പോലീസ്, റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരായതിന്റെ രേഖകള്‍ നിലനില്‍ക്കെ 
പോക്‌സോ കേസില്‍ ഹാജരായ സി ഡബ്ലു സി ചെയര്‍മാനെതിരെ തെളിവെടുപ്പ് കഴിഞ്ഞ് ഒരുമാസമായി, റിപ്പോര്‍ട്ടും നടപടിയും ഇല്ല 

പാലക്കാട് പന്ത്രണ്ടും ഒമ്പതും വയസ്സുള്ള സഹോദരിമാര്‍ 2017 ജനുവരിയിലും മാര്‍ച്ചിലുമാണ് ആത്മഹത്യ ചെയ്തത്. രണ്ട് പെണ്‍കുട്ടികളും ലൈംഗിക പീഡനത്തിന് ഇരകളായിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 376, പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് ഷിബു പ്രദീപ്കുമാര്‍ എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

ജനുവരിയില് ആത്മഹത്യ ചെയ്ത 12 വയസ്സുകാരി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സഹോദരി പോലീസിന് മൊഴി നല്‍കിയിരുന്നു. പോലീസ് ഇക്കാര്യത്തില്‍ ഗൗരവത്തിലെടുത്ത് അന്വേഷണം നടത്തിയില്ലെന്നും ഒമ്പത് വയസ്സുള്ള സഹോദരിയുടെ സംരക്ഷണം ഉറപ്പു വരുത്താത്തിനാലാണ് ഈ കുട്ടിയും സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടതെന്നുമാണ് പരാതിയില്‍ ഉന്നയിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന ആരോപണം നിലനില്‍ക്കെയാണ് രാജേഷിനെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് പരാതിയില്‍ ഉന്നയിച്ചിരുന്നു. ആദ്യത്തെ കുട്ടി മരിച്ചതിന് ശേഷം രണ്ടാമത്തെ കുട്ടിയുടെ സംരക്ഷണം ഉറപ്പാക്കാന്‍ പോലീസിനോ  ശിശുക്ഷേമസമിതിക്കോ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. രാജേഷ് പ്രതികളുടെ വക്കാലത്ത് ഒഴിഞ്ഞുവെന്ന് പാലക്കാട് ഡിവൈഎസ്പി വിളിച്ച് അറിയിച്ചിരുന്നു. എന്നാല്‍ അതല്ലല്ലോ പരാതിയിലെ വിഷയം. രണ്ട് കേസിലും പ്രതിയായ വ്യക്തിക്ക് വേണ്ടിയാണ് രാജേഷ് ഹാജരായത്. മരിച്ച കുട്ടികള്‍ക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. 

ആര്‍ ശാലിനി, മഹിള സമഖ്യ 

രാജേഷിന്റെ നിയമനം വിവാദമായതോടെ വനിതാ-ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയിരുന്നു. മെയ് 18ന് സംഘം പാലക്കാടെത്തി തെളിവെടുത്തു. സിഡബ്ലുയുസി മെമ്പര്‍മാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മൊഴിയെടുത്തു. സിപിഎം ജില്ലാ നേതൃത്വുമായി അടുത്ത ബന്ധമുള്ള രാജേഷിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നുണ്ട്.

സിഡബ്ലുയുസി ചെയര്‍മാന്‍ സ്ഥാനം ലഭിച്ചതിന് ശേഷവും കേസില്‍ ഹാജരായത് വിവാദമായതോടെ രാജേഷ് വാളയാര്‍ കേസിലെ പ്രതിയുടെ വക്കാലത്ത് തന്റെ ജൂനിയര്‍ അഭിഭാഷകന് നല്‍കി. അതിലും വിമര്‍ശമുയര്‍ന്നപ്പോള്‍ പഴയൊരു ശിഷ്യന് കൈമാറുകയായിരുന്നു.

No stories found.
The Cue
www.thecue.in