സീറ്റില്ലെന്ന നിലപാടില്‍ ഉറച്ച് അല്‍ഫോണ്‍സ കോളേജ്, മൗലികാവകാശ നിഷേധമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍

സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയെ അറിയിക്കും
സീറ്റില്ലെന്ന നിലപാടില്‍ ഉറച്ച് അല്‍ഫോണ്‍സ കോളേജ്, മൗലികാവകാശ നിഷേധമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണം ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് പാല അല്‍ഫോണ്‍സാ കോളേജ്. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ മറ്റ് ജെന്‍ഡറിലുള്ളവര്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് പ്രന്‍സിപ്പല്‍ സിസ്റ്റര്‍ തെരേസ ദ ക്യൂവിനോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സീറ്റ് സംവരണം ചെയ്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഓരോ കോളേജിലും രണ്ട് സീറ്റുകള്‍ വീതമാണ് സംവരണം ചെയ്തിട്ടുള്ളത്.സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കോളേജ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാറിനോടും എം ജി സര്‍വകലാശാലയോടും ഇക്കാര്യത്തില്‍ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. വനിതാ കോളേജുകളെ ഇതില്‍ നിന്നും ഒഴിവാക്കണമെന്നാണ് കോളേജ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അല്‍ഫോണ്‍സാ കോളേജിന്റെ നിലപാടിനെതിരെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ലിംഗ വിവേചനത്തിന്റെ ഉദാഹരണമാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. മനുഷ്യാവകാശലംഘനമാണെന്ന് ക്വിയര്‍ഥം പ്രസിഡന്റ് പ്രിജിത്ത് പ്രതികരിച്ചു. ട്രാന്‍സ്‌ജെന്‍ഡറുകള്‍ പഠിക്കാനെത്തിയാല്‍ കോളേജിന്റെ സ്വഭാവം മാറുമെന്നാണ് മാനേജ്‌മെന്റ് വാദിക്കുന്നത്. പുരുഷ ജീവനക്കാര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ട്രാന്‍സ് വുമണ്‍ പഠിക്കുന്നതില്‍ എന്താണ് തെറ്റെന്നും പിന്തിരിപ്പന്‍ നിലപാടാണ് കോളേജിന്റെതെന്നും പ്രിജിത്ത് പറഞ്ഞു.

സീറ്റില്ലെന്ന നിലപാടില്‍ ഉറച്ച് അല്‍ഫോണ്‍സ കോളേജ്, മൗലികാവകാശ നിഷേധമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍
ഭിന്നലിംഗം, മൂന്നാംലിംഗം വേണ്ട, ട്രാന്‍സ്‌ജെന്‍ഡറെന്ന് മതിയെന്ന് സാമൂഹ്യ നീതി വകുപ്പ്   

സാമൂഹ്യനീതി വകുപ്പ് ഹൈക്കോടതിയില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കും.സുപ്രീംകോടതി വിധിയും സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന പോളിസിയും അനുസരിച്ചുള്ള സംവരണ തത്വത്തെയാണ് കോളേജ് ചോദ്യം ചെയ്യുന്നതെന്ന് സംസ്ഥാന ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ പ്രൊജക്ട് ഓഫീസര്‍ ശ്യാമ എസ് പ്രഭ അറിയിച്ചു.

കപട സദാചാരമാണ് കോളേജ് അധികൃതര്‍ കാണിക്കുന്നത്. ഇരട്ടത്താപ്പാണിത്. . ഞങ്ങളുടെ മൗലികാവകാശമാണ് കോളേജ് നിഷേധിക്കുന്നത്. 

ശ്യാമ എസ് പ്രഭ

No stories found.
The Cue
www.thecue.in