മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 

മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 

110 കെ വി ലൈന്‍ വലിക്കുന്നതിനായി ശാന്തിവനത്തില്‍ വീണ്ടും മരം മുറിയുമായി കെഎസ്ഇബി. ഇതേ തുടര്‍ന്ന് ഉടമ മീന മേനോന്‍ തന്റെ മുടിമുറിച്ച് പ്രതിഷേധിച്ചു. ശാന്തിവനത്തിലെ എട്ട് മരങ്ങളുടെ ശിഖരങ്ങളാണ് ബുധനാഴ്ച വെട്ടിനീക്കിയത്. മരംവെട്ടുന്നത് ഭൂമിയുടെ മുടി മുറിക്കുന്നതിന് തുല്യമാണെന്നും അതിനാലാണ് ഇത്തരത്തില്‍ പ്രതിഷേധമെന്നും മീന മേനോന്‍ പറഞ്ഞു. ശിഖരങ്ങള്‍ മുറിച്ചുമാറ്റുമെന്ന് ചൊവ്വാഴ്ച വൈകീട്ട് കെഎസ്ഇബി ജീവനക്കാര്‍ നേരിട്ടെത്തി അറിയിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ കെഎസ്ഇബി-വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസ് സംഘവും സ്ഥലത്തെത്തി. ഇതോടെ ശാന്തിവനം സംരക്ഷണസമിതിയും പരിസ്ഥിതിപ്രവര്‍ത്തകരും മീന മേനോന്റ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം മരക്കൊമ്പുകള്‍ മുറിച്ചുമാറ്റാനുള്ള നടപടികളുമായി കെഎസ്ഇബി മുന്നോട്ടുപോവുകയായിരുന്നു. ഉടമ മീന മേനോന്റെ വീടിനോട് ചേര്‍ന്നുള്ള മരങ്ങളാണ് മുറിച്ചുമാറ്റിയത്.

200 വര്‍ഷം പഴക്കമുള്ള കാവുകള്‍ നശിപ്പിക്കുന്നവര്‍ പച്ചത്തുരുത്ത് പദ്ധതി പ്രഖ്യാപിക്കുന്നത് പ്രഹസനമാണെന്ന് സമരസമിതിയും പറഞ്ഞു. മുറിച്ച മുടി മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതമന്ത്രി എം എം മണിക്കും അയച്ചു കൊടുക്കുമെന്ന് മീന മേനോന്‍ ദ ക്യൂവിനോട് നേരത്തെ വ്യക്തമാക്കിയിരുന്നു. ശാന്തിവനത്തിലെ 50 ഓളം മരങ്ങള്‍ മുറിച്ചാണ് കെഎസ്ഇബി ടവര്‍ നിര്‍മ്മിച്ച് 110 കെവി ലൈന്‍ വലിക്കുന്നത്. പദ്ധതിക്കെതിരെ ആദ്യം മുതല്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
വ്യക്തികള്‍ക്ക് ഉണ്ടാകുന്ന നാശം പരിഗണിച്ചാല്‍ വികസനം വരില്ലെന്ന് മന്ത്രി മണി; ‘ശാന്തിവനത്തില്‍ കോടതി നിലപാടെടുക്കട്ടെ’

അപൂര്‍വ ജൈവസമ്പത്തും ജീവജാലങ്ങളുമുള്ള ചച്ചത്തുരുത്താണ് ശാന്തിവനം.ഇതിന് കോടാലിവെച്ചുകൊണ്ടാണ് കെഎസ്ഇബിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍. രണ്ട് ഏക്കറോളം വിസ്തൃതിയുള്ള കാട്, ഉടമ മീന മേനോന്‍ സംരക്ഷിച്ചുവരികയായിരുന്നു. ഇവിടെ മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും പലതരം ഔഷധ സസ്യങ്ങളുമുണ്ട്.

മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
ശാന്തിവനത്തില്‍ ഈ സാധ്യത സര്‍ക്കാര്‍ മറന്നതാണോ?, കൊച്ചുവനത്തെ സംരക്ഷിക്കുകയെന്നത് അസാധ്യമായിരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍

പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും ജന്തുജാലങ്ങളും ഉള്ള ഇവിടം സംരക്ഷിക്കണമെന്ന ആവശ്യവുമായി മീനാ മേനോനാണ് ആദ്യം രംഗത്തെത്തിയത്. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരും സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകരും വിഷയം ഏറ്റെടുത്തു. നിരവധി പ്രതിഷേധങ്ങള്‍ നടന്നെങ്കിലും ലൈന്‍ മാറ്റി വലിക്കാനാകില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. കെഎസ്‌ഇബി. വീണ്ടും മരംമുറിച്ചതാണ് മുടിമുറിച്ചുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നയിച്ചത്.

തുടര്‍ വായനയ്ക്ക്...

മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
മരംമുറിച്ചാല്‍ മുടിമുറിക്കും, മുഖ്യമന്ത്രിക്കും വൈദ്യുതമന്ത്രിക്കും അയക്കും, ശാന്തിവനം ഉടമ മീന മേനോന്‍, മരംമുറിക്കുമെന്ന് കെ എസ് ഇ ബി 
മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
ശാന്തിവനത്തില്‍ പി രാജീവിന്റെ ഉറപ്പും പാഴായി, പോലീസ് ഭീകരാന്തരീക്ഷമെന്ന് സമരസമിതി, മീനയും മകളും സത്യാഗ്രഹ സമരത്തില്‍ 
മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
നഗരങ്ങളിലും ഗ്രാമങ്ങളിലും പച്ചത്തുരുത്തെന്ന് മുഖ്യമന്ത്രി, ശാന്തിവനം എന്ന് കേട്ടിട്ടുണ്ടോ എന്ന് സോഷ്യല്‍ മീഡിയ  
മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
കെഎസ്ഇബി ചെലവാക്കിയത് പിരിച്ചുതരാം,ശാന്തിവനം സംരക്ഷിക്കണമെന്ന് ആഷിക് അബു
മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
‘കെഎസ്ഇബി കോടതിയെ തെറ്റിദ്ധരിപ്പിച്ചു’; നിയമനടപടിക്ക് ശാന്തിവനം സമരസമിതി; ജനകീയ സമരം ശക്തമാക്കും
മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
ശാന്തിവനത്തില്‍ തിരുത്തലിന് ഒരാഴ്ചയനുവദിച്ച് ഹൈക്കോടതി ; മുഖ്യമന്ത്രിയുടെ പേജില്‍ മാസ് കമന്റിന് ആഹ്വാനം 
മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
ഇരുപത് വര്‍ഷം മുമ്പ് ചെയ്യേണ്ടത് ചെയ്യാതെ ഇപ്പോള്‍ ബഹളം വച്ചിട്ട് കാര്യമില്ല, ശാന്തിവനത്തില്‍ പിന്നോട്ടില്ലെന്ന് എംഎം മണി
മുഖ്യമന്ത്രിക്ക് അയക്കാന്‍ മുടി മുറിച്ച് മീന മേനോന്‍ ; ശാന്തിവനത്തില്‍ വീണ്ടും മരം വെട്ടിയതില്‍ പ്രതിഷേധം 
എം എം മണിയെ ശാന്തിവനത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഉടമ മീന മേനോന്‍, നിയമ പോരാട്ടം തുടരും. 

Related Stories

No stories found.
logo
The Cue
www.thecue.in