കേരളത്തിലെ സ്‌കൂളുകള്‍ക്ക് ഇനി ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം, 3000 കോടിയുടെ ലാഭമെന്ന് വിലയിരുത്തല്‍

കേരളത്തിലെ സ്‌കൂളുകള്‍ക്ക് ഇനി ലിനക്‌സ് ഓപ്പറേറ്റിങ് സിസ്റ്റം, 3000 കോടിയുടെ ലാഭമെന്ന് വിലയിരുത്തല്‍

കേരളത്തിലെ സ്‌കൂളുകളിലെ 2 ലക്ഷത്തിലധികം കമ്പ്യൂട്ടറുകളില്‍ ഐടി @ സ്‌കൂള്‍ എന്ന പദ്ധതിക്ക് കീഴില്‍ ലിനക്‌സ് അധിഷ്ഠിത സൗജന്യ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ് വൈകാതെ ലഭ്യമാക്കും. ഇതോടെ 3000 കോടി രൂപയുടെ ലാഭമാണ് സ്‌കൂളുകള്‍ക്ക് ഉണ്ടാവുക. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിന്റെ 18.04 എല്‍.ടി.എസ് പതിപ്പ് അടിസ്ഥാനമാക്കിയാണ് ലിനക്‌സിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം.

IT@School GNU/ Linux 18.04 എന്ന പേരിലാണ് കൈറ്റ് ഓപ്പറേറ്റിങ് സിസ്റ്റം കൈമാറുക.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പുറത്തിറക്കിയ സോഫ്റ്റ്വെയര്‍ ആണ് സ്‌കൂളുകള്‍ക്ക് നല്‍കുന്നത്. ഇതുവഴി 3000 കോടി രൂപ ലാഭിക്കാന്‍ പറ്റുമെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഓപ്പണ്‍ സോഴ്‌സ് ഓഫീസ് സ്യൂട്ട്, ഭാഷാ ഇന്‍പുട്ട് ടൂള്‍സ്, ഡാറ്റാബേസ് ആപ്ലിക്കേഷനുകള്‍, ഡിടിപി (ഡെസ്‌ക്ടോപ്പ് പബ്ലിഷിംഗ്), ഗ്രാഫിക്‌സ്, ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്വെയറുകള്‍, ശബ്ദ റെക്കോര്‍ഡിംഗ് സോഫ്‌റ്റ്വെയറുകള്‍, വീഡിയോ എഡിറ്റിംഗ് സോഫ്‌റ്റ്വെയറുകള്‍ തുടങ്ങിയവ പുതിയ സോഫ്‌റ്റ്വെയറില്‍ ഉണ്ടാകും. കൂടാതെ സംസ്ഥാന സ്‌കൂള്‍ കരിക്കുലത്തില്‍ ക്രമീകരിച്ചിട്ടുള്ള നിരവധി സൗജന്യ ആപ്ലിക്കേഷനുകളും ഉള്‍പ്പെടുത്തും.

3 അനിമേഷന്‍ പാക്കേജുകള്‍, ഭൂമിശാസ്ത്ര വിവരങ്ങളുടെ വിവരങ്ങള്‍, ഡാറ്റാബേസ് സെര്‍വറുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഡെസ്‌ക്ടോപ്പ് പതിപ്പുകള്‍ തുടങ്ങിയവയും ഉണ്ടാകുമെന്ന് കെ.ഐ ടി.ഇ പറയുന്നു.

14,000 സര്‍ക്കാര്‍ എയ്ഡഡ് സ്‌ക്കൂളുകളിലായി 1 മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഒ.എസ് ഇന്‍സ്റ്റാള്‍ ചെയ്യും. ഇതില്‍ 45.29 ലക്ഷം കുട്ടികളും 1.72 ലക്ഷം അധ്യാപകരും ഉള്‍പ്പെടും. പുതിയ ഒ.എസ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ അനുയോജ്യമാണെന്നും കൂടാതെ ഹോം കംപ്യൂട്ടറുകള്‍, ഗവണ്‍മെന്റ് ഓഫീസുകള്‍ എന്നിവിടങ്ങളിലും സോഫ്റ്റ്വെയര്‍ പ്രയോജനപ്പെടുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

രണ്ട് ലക്ഷത്തിലധികം കമ്പ്യൂട്ടറുകളിലായി 1.5 ലക്ഷം രൂപയുടെ ഓ.എസ് ആണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇത് മാറി പുതിയ സോഫ്‌റ്റ്വെയര്‍ വന്നു കഴിഞ്ഞാല്‍ 3000 കോടി രൂപയുടെ ലാഭം ഉണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍ . പുതിയ സോഫ്റ്റെവെയറില്‍ കുട്ടികള്‍ക് ആവശ്യമായ സോഫ്റ്റവെയറുകള്‍ ആയ ജിയോജിബ്രാ, സണ്‍ക്‌ളോക്, ജി കോംപ്രിസ്, സ്റ്റെല്ലാറിയം, എന്നീ അപ്പ്‌ലിക്കേഷനുകളും ഉണ്ടാവുമെന്ന് കെ ഐ ടി ഇ വൈസ് ചെയര്‍മാനും എക്‌സിക്യുട്ടീവ് ഡയറക്ടറുമായ അന്‍വര്‍ സാദത് പറയുന്നു.

നിയന്ത്രണങ്ങളൊന്നുമില്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന, മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒരു സോഫ്റ്റ്വെയര്‍ വേണം എന്നുള്ള ചിന്തയാണ് ലാഭം എന്നതിനപ്പുറം ഇങ്ങനെ ഒരു നീക്കത്തിലേക്ക് നയിച്ചതെന്നും സാദത്ത് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in