ഒരു കൈയ്യിൽ തോക്കും, മറുകയ്യിൽ ചുറ്റികയുമായി റം ബാൻ

The Cue Entertainment

ജോഷി - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റംബാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത്തിങ്കളാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടക്കുകയുണ്ടായി. വലിയ നഗരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു കാറിൻ്റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ.ഒരു കൈയ്യിൽ തോക്കും, മറുകയ്യിൽ ചുറ്റികയുമായി നിൽക്കുന്ന പടത്തോടെയാണ് റം ബാൻ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്.