Film News

വർഷങ്ങൾക്ക് ശേഷം സിനിമയിലെ നിതിൻ മോളി ചെയ്യാൻ കുറച്ച് ടെൻഷനായിരുന്നു: നിവിൻ പോളി

വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഏറെ ടെൻഷനോടെ എന്ന് നിവിൻ പോളി. കഥാപാത്രം ഓവറായി തോന്നുമോ എന്ന ഭയമുണ്ടായിരുന്നു. അവസാനം സംവിധായകൻ വിനീത് ശ്രീനിവാസനെ വിശ്വസിച്ചാണ് വേഷം ചെയ്യുകയായിരുന്നു. പക്ഷേ ആളുകൾ അത് ഭയങ്കരമായി എൻജോയ് ചെയ്യുകയും പോസിറ്റീവ് ആയി എടുക്കുകയും ചെയ്തു എന്ന് നിവിൻ പറഞ്ഞു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിവിൻ പോളി.

നിവിൻ പോളിയുടെ വാക്കുകൾ:

വർഷങ്ങൾക്ക് ശേഷം സിനിമയിലെ ആ കഥാപാത്രം ചെയ്തു കഴിഞ്ഞപ്പോൾ തിയറ്ററിൽ നിന്നുള്ള റെസ്‌പോൺസ് എന്താകും എന്നോർത്ത് ഭയങ്കര ടെൻഷനായിരുന്നു. ഇയാൾ ഇതെന്താണ് കാണിക്കുന്നത്, ഭയങ്കര ഓവറാണല്ലോ എന്ന് ആളുകൾക്ക് തോന്നുമോ എന്നതായിരുന്നു എന്റെ പേടി. ഒന്നാമത് ആ കഥാപാത്രം ചെയ്യാൻ മടിയായിരുന്നത് കൊണ്ട് അത് ചെയ്യാതിരിക്കാൻ ഒക്കെ നോക്കിയതാണ്. അവസാനം വിനീത് ശ്രീനിവാസനെ വിശ്വസിച്ച് ചെയ്തു. റിലീസ് ചെയ്യുന്ന സമയത്തും വലിയ ടെൻഷനുണ്ടായിരുന്നു. പക്ഷേ ആളുകൾ അത് ഭയങ്കരമായി എൻജോയ് ചെയ്യുകയും പോസിറ്റീവ് ആയി എടുക്കുകയും ചെയ്തു.

അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ സംവിധായകരെ വിശ്വസിക്കുക. കാരണം ആ സിനിമയിലേക്ക് എന്നെ വിളിക്കുമ്പോൾ വിനീതിന് എന്റെ സ്ട്രെങ്തും വീക്‌നെസ്സും ഒക്കെ അറിയാം. അത്തരം സിറ്റുവേഷൻസ് വരുമ്പോൾ സംവിധായകരെ ട്രസ്റ്റ് ചെയ്ത് മുന്നോട്ട് പോവുക.

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

SCROLL FOR NEXT