വീണ്ടും ആമസോണില്‍ ക്രൈം ത്രില്ലറുമായി പൃഥ്വിരാജ്, ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്ത്

വീണ്ടും ആമസോണില്‍ ക്രൈം ത്രില്ലറുമായി പൃഥ്വിരാജ്, ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്ത്

ആമസോണ്‍ പ്രൈം വീഡിയോയുടെ പുതിയ മലയാളം ക്രൈം ത്രില്ലര്‍ ഭ്രമത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ഈ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, സുധീര്‍ കരമന, മമ്ത മോഹന്‍ദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത, എപി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിര്‍മ്മിക്കുന്ന ഈ സിനിമ ഇന്ത്യയില്‍ 2021 ഒക്ടോബര്‍ 7 ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.

ഒറിജിനല്‍ സിനിമ പോലെതന്നെ ഉദ്വേഗജനകമായ ഭ്രമം ട്രെയിലര്‍, തന്റെ സംഗീതത്തില്‍ ആശ്വാസം കണ്ടെത്തുന്ന ഒരു അന്ധനായി നടിക്കുന്ന പിയാനിസ്റ്റ് റേ മാത്യൂസിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നു. എന്നാല്‍ ഒരു പഴയ നടന്റെ കൊലപാതകത്തിന് സാക്ഷ്യം വഹിക്കുമ്പോള്‍ അദ്ദേഹത്തിന്റെ സംഗീതത്തിനായുള്ള യാത്രകള്‍ നിഗൂഢതകളാല്‍ ബന്ധിപ്പിക്കപ്പെടുകയും സംഘര്‍ഷപൂര്‍ണമാകുകയും ചെയ്യുന്നു.

നുണയും വഞ്ചനയും റേയെ പൊതിയുമ്പോള്‍, അവന് തന്റെ ജീവന്‍ രക്ഷിക്കാന്‍ സാഹചര്യം പൂര്‍ണമായും മാറ്റിമറിക്കേണ്ടി വരുന്നു. ജെയ്ക്‌സ് ബെജോയിയുടെ പശ്ചാത്തല സംഗീതം, നന്നായി രൂപകല്‍പ്പന ചെയ്ത തിരക്കഥ, അവിശ്വസനീയമായ സഹ അഭിനേതാക്കള്‍, പ്രിഥ്വിരാജിന്റെ അതിശയകരമായ പ്രകടനം എന്നിവയില്‍ സിനിമ സ്‌കോര്‍ ചെയ്യുന്നു.

The Cue
www.thecue.in