ബനേര്‍ ഘട്ട ആമസോണില്‍, വിഷ്ണു നാരായണന്റെ ത്രില്ലര്‍

ബനേര്‍ ഘട്ട ആമസോണില്‍, വിഷ്ണു നാരായണന്റെ ത്രില്ലര്‍

നവാഗതനായ വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ബനേര്‍ഘട്ട ആമസോണ്‍ പ്രൈം വീഡിയോയില്‍. ജൂലൈ 25മുതല്‍ ചിത്രം കാണാം. ഷിബു എന്ന സിനിമയിലൂടെ പ്രേക്ഷകരിലെത്തിയ കാര്‍ത്തിക് രാമകൃഷ്ണനാണ് നായകന്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, പതിപ്പുകളും ആമസോണിലൂടെ പുറത്തിറങ്ങും.

അര്‍ജുന്‍ പ്രഭാകരനും ഗോകുല്‍ രാമകൃഷ്ണനുമാണ് ബനേര്‍ഘട്ടയുടെ തിരക്കഥ. കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മാംപ്ര ഫൗണ്ടേഷന്റെ സഹകരണത്തോടെ കോപ്പി റൈറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.

ഛായാഗ്രഹണം ബിനു. എഡിറ്റര്‍- പരീക്ഷിത്ത്, കല- വിഷ്ണു രാജ്, മേക്കപ്പ്- ജാഫര്‍, വസ്ത്രാലങ്കാരം- ലസിത പ്രദീപ്, സംഗീതം- റീജോ ചക്കാലയ്ക്കല്‍, പ്രൊജക്റ്റ് ഡിസൈനര്‍- വിനോദ് മണി, പരസ്യകല- കൃഷ്ണപ്രസാദ് കെ വി, അസ്സോ: ഡയറക്ടര്‍- അഖില്‍ ആനന്ദ്, അസ്സോ: ക്യാമറമാന്‍- അഖില്‍ കോട്ടയം, ടൈറ്റില്‍- റിയാസ് വൈറ്റ് മാര്‍ക്കര്‍, സ്റ്റില്‍സ്- ഫ്രാങ്കോ ഫ്രാന്‍സിസ്സ്, വാര്‍ത്ത പ്രചരണം- പി.ശിവപ്രസാദ്

No stories found.
The Cue
www.thecue.in