'ചെറ്റത്തരം പറഞ്ഞാലുണ്ടല്ലോ ചേട്ടത്തിയാന്ന് നോക്കുകേല', സസ്‌പെന്‍സ് നിറച്ച് ദിലീഷ് പോത്തന്റെ 'ജോജി'

'ചെറ്റത്തരം പറഞ്ഞാലുണ്ടല്ലോ ചേട്ടത്തിയാന്ന് നോക്കുകേല', സസ്‌പെന്‍സ് നിറച്ച് ദിലീഷ് പോത്തന്റെ 'ജോജി'

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവന്നു. ശ്യാം പുഷ്‌കരനാണ് തിരക്കഥ. മുന്‍സിനിമകളില്‍ വ്യത്യസ്ഥമായി ട്രാജഡി തീം ആയ ചിത്രമാണ് ജോജിയെന്ന് ദിലീഷ് പോത്തന്‍ ദ ക്യു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ആമസോണ്‍ പ്രൈം വീഡിയോ വഴി ഏപ്രില്‍ ഏഴിനാണ് റിലീസ്.

ഫഹദ് ഫാസില്‍ ജോജിയായെത്തുന്ന സിനിമയില്‍ ബാബുരാജ്, ഷമ്മി തിലകന്‍, ഉണ്ണിമായ പ്രസാദ്, അലിസ്റ്റര്‍ അലക്‌സ് എന്നിവരാണ് അഭിനേതാക്കള്‍. ഷൈജു ഖാലിദ് ക്യാമറയും കിരണ്‍ ദാസ് എഡിറ്റിംഗും. ഭാവന സ്റ്റുഡിയോസാണ് നിര്‍മ്മാണം.

ഷേക്‌സ്പിയറിന്റെ മാക്ബത്ത് എന്ന കൃതിയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ജോജിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. മാക്്ബത്ത് മുന്നോട്ട് വച്ച ആശയത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് എരുമേലിയുടെ പശ്ചാത്തലത്തില്‍ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ നടക്കുന്ന കഥ പറയുകയാണെന്ന് ദിലീഷ് പോത്തന്‍. ഒടിടി റിലീസായി ആലോചിച്ച ചിത്രമായിരുന്നു ജോജിയെന്നും ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകള്‍ക്ക് ശേഷമുള്ള ദിലീഷ് പോത്തന്‍ ചിത്രമാണ് ജോജി.

No stories found.
The Cue
www.thecue.in