എന്നെ ഇവിടെ മറന്നു കളയരുത്, രക്ഷിക്കണം; സഹായ അഭ്യര്‍ത്ഥനയുമായി 13 വര്‍ഷം മുമ്പ് ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശി

എന്നെ ഇവിടെ മറന്നു കളയരുത്, രക്ഷിക്കണം; സഹായ അഭ്യര്‍ത്ഥനയുമായി 13 വര്‍ഷം മുമ്പ് ബൈഡനെ രക്ഷിച്ച അഫ്ഗാന്‍ സ്വദേശി

രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പതിമൂന്ന് വര്‍ഷം മുമ്പ് ജോ ബൈഡനെ അപകടത്തില്‍ നിന്ന് രക്ഷിച്ച അഫ്ഗാന്‍ സ്വദേശി.

ഹലോ മിസ്റ്റര്‍ പ്രസിഡന്റ്, എന്നെയും കുടുംബത്തെയും രക്ഷിക്കണം. ഞങ്ങളെ ഇവിടെ മറന്നു കളയരുത് എന്നാണ് അദ്ദേഹം ബൈഡനോട് പറഞ്ഞത്. വാള്‍ സ്ട്രീറ്റ് ജേണലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അദ്ദേഹം പേരു വെളിപ്പെടുത്താന്‍ തയ്യാറായില്ല.

പതിമൂന്ന് വര്‍ഷം മുമ്പ് ബൈഡനും സംഘവും സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ശക്തമായ മഞ്ഞുകാറ്റിനെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ ഉള്‍പ്രദേശത്ത് അടിയന്തരിമായി ലാന്‍ഡ് ചെയ്തപ്പോള്‍ രക്ഷാ പ്രവര്‍ത്തക സംഘത്തിലുണ്ടായിരുന്നയാളാണ് പ്രസിഡന്റിനോട് സഹായ അഭ്യര്‍ത്ഥന നടത്തിയത്.

അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെയാണ് അദ്ദേഹം ബൈഡനോട് സഹായം അഭ്യര്‍ത്ഥിച്ചത്. അവസാന ആശ്രയമെന്ന രീതിയിലാണ് സഹായം അഭ്യര്‍ത്ഥിക്കുന്നതെന്നും ദ്വഭാഷിയായി പ്രവര്‍ത്തിച്ച അഫ്ഗാന്‍ സ്വദേശി പറയുന്നു.

നാലു മക്കള്‍ക്കും ഭാര്യയ്ക്കുമൊപ്പം ഒളിവില്‍ താമസിക്കുകയാണ് അദ്ദേഹമിപ്പോള്‍.

അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തതോടെ അമേരിക്കന്‍ സൈന്യത്തിനുവേണ്ടിയും സര്‍ക്കാരിന് വേണ്ടിയും പ്രവര്‍ത്തിച്ച നിരവധി പേരാണ് ഭയന്ന് കഴിയുന്നത്. താലിബാന്‍ ഇവരെ വീടും തോറും കയറി ആക്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.

Related Stories

No stories found.
The Cue
www.thecue.in